x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പ​നോ​ട​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം; വ​ൻ തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു


Published: July 3, 2026 05:33 AM IST | Updated: July 3, 2026 05:33 AM IST

കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ശ​മു​ണ്ടാ​ക്കി​യ ചെ​മ്പ​നോ​ട ആ​ല​മ്പാ​റ​യി​ലെ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സേ​വ്യ​റി​ന്‍റെ കൃ​ഷി​യി​ടം.

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മൂ​ന്നി​ൽ​പെ​ട്ട ചെ​മ്പ​നോ​ട ആ​ല​മ്പാ​റ​യി​ലെ മു​ത്താ​ട്ടു​പു​ഴ തീ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ക​ർ​ഷ​ക​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സേ​വ്യ​റി​ന്‍റെ വി​ശാ​ല​മാ​യ കൃ​ഷി​യി​ട​ത്തി​ലാ​ണ് കൂ​ടു​ത​ൽ വി​ള​നാ​ശ​മു​ണ്ടാ​യ​ത്. തെങ്ങ്, ക​മു​ക്, ക​പ്പ, നൂ​റി​ലേ​റെ വാ​ഴ​ക​ൾ എ​ന്നി​വ​യെ​ല്ലാം ന​ശി​പ്പി​ച്ചു.

സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കോ​ഴി ഫാ​മി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് ക​മു​ക് ത​ള്ളി​യി​ട്ട് നാ​ശ​മു​ണ്ടാ​ക്കി. പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​ത്തി​ൽ നി​ന്നാ​ണ് കു​ട്ടി​യാ​ന അ​ട​ക്ക​മു​ള്ള കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്.

ഇ​വി​ടെ​യു​ള്ള സോ​ളാ​ർ വേ​ലി ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ആ​ന​ക​ൾ​ക്ക് കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന​ത്. ആ​ദ്യ ദി​ന​ത്തി​ൽ നാ​ശ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ മ​തി​യാ​യ ജാ​ഗ്ര​ത​യും പ​ട്രോ​ളിം​ഗും ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ ര​ണ്ടാം ദി​ന​വും ആ​ന​ക​ൾ പ​റ​മ്പു​ക​ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ പെ​ടു​ന്ന മേ​ഖ​ല​യാ​ണ് ചെ​മ്പ​നോ​ട. വാ​ർ​ഡ് അം​ഗം ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത് നാ​ശ​മു​ണ്ടാ​യ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up