കാട്ടുപന്നികള്‍ ചേമ്പ് കൃഷി നശിപ്പിച്ച നിലയില്‍.
കട്ടിപ്പാറ:കട്ടിപ്പാറ പഞ്ചായത്തിലെ ടൗണിന് പുറക് വശത്ത് താമസിക്കുന്ന കളപ്പുരയ്ക്കൽ ആഗസ്റ്റിന്റെ കൃഷിസ്ഥലത്ത് വേലി തകർത്ത് കാട്ടുപന്നികള്‍ ചേമ്പ് കൃഷി നശിപ്പിച്ചു.
കട്ടിപ്പാറ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പകൽ സമയത്ത് കാടു പിടിച്ച് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടുപന്നികളെ കൊല്ലാന്‍ കട്ടിപ്പാറ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി. സെബാസ്റ്റ്യൻ , സലിം പുല്ലടി.സെബാസ്റ്റ്യൻ ഏറത്ത് എന്നിവർ ആവശ്യപ്പെട്ടു.