x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: August 29, 2026 03:22 AM IST | Updated: August 29, 2026 03:22 AM IST

ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ദി​വ​സ​വും ഹ​ർ​ത്താ​ൽ പൂ​ർ​ണം

ഗൂ​ഡ​ല്ലൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും വ്യാ​പാ​രി സം​ഘ​ട​ന​ക​ളും പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ പൂ​ർ​ണം. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ലാ​റ​സ്റ്റ​നി​ൽ ര​ണ്ട് പേ​രെ ക​ടു​വ കൊ​ന്നു ഭ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ് വ​രെ​യാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, വി​സി​കെ, ബി​ജെ​പി, മു​സ്‌​ലിം ലീ​ഗ്, നാം ​ത​മി​ഴ​ർ ക​ക്ഷി, എം​ഡി​എം​കെ, ഡി​എം​ഡി​കെ, മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി, മ​നി​ത​നേ​യ ജ​ന​നാ​യ​ക ക​ക്ഷി, എ​സ്ഡി​പി​ഐ, മ​ക്ക​ൾ നീ​തി മ​യ്യം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളും വ്യാ​പാ​രി സം​ഘ​ട​ന​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന​ത്.

വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഹ​ർ​ത്താ​ൽ ആ​ച​രി​ച്ച​ത്. ഓ​വാ​ലി​യി​ലെ ലാ​റ​സ്റ്റി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ക, ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ഹ​ർ​ത്താ​ൽ.

ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ക​ട​ക​ന്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ന്നു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ വ​ള​രെ കു​റ​വാ​യി​രു​ന്നു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ പ്ര​വൃ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബ​ഹു​ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ളി​ൽ ഹാ​ജ​രാ​യി​ല്ല. ഓ​ട്ടോ-​ജീ​പ്പ് ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. എ​ന്നാ​ൽ ഒ​റ്റ​പ്പെ​ട്ട സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി.

എ​വി​ടെ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി. ഗൂ​ഡ​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ ഇ​ന്ന​ലെ​യും വി​ജ​ന​മാ​യി​രു​ന്നു. ഇ​ന്ന​ലെ ഊ​ട്ടി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും വ​ള​രെ കു​റ​ഞ്ഞി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നി​ല്ല. ഹ​ർ​ത്താ​ൽ വി​ജ​യി​ച്ച​താ​യി സ​മ​ര​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തെ ഹ​ർ​ത്താ​ൽ ജ​ന​ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

"ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം’

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ദീ​ർ​ഘ​കാ​ല​മാ​യി പ​രി​ഹാ​ര​ത്തി​നാ​യി നാ​ട്ടു​കാ​ർ ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്. 2026ൽ ​നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​തി​നും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ത്.

2026 ജ​നു​വ​രി ര​ണ്ടി​ന് മ​സി​ന​ഗു​ഡി​യി​ൽ മ​ണി​ക​ണ്ഠ​ൻ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മ​സി​ന​ഗു​ഡി​യി​ൽ ജ​നു​വ​രി 10ന് ​മ​ല​ർ​കൊ​ടി (45) കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മാ​ർ​ച്ച് ഒ​ന്പ​തി​ന് ദേ​വ​ർ​ഷോ​ല​യി​ൽ ലിം​ഗ​രാ​ജ് (68), ര​വി (60) എ​ന്നി​വ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഏ​പ്രി​ൽ 11ന് ​ഊ​ട്ടി ഹ​നു​മാ​പു​ര​ത്ത് പാ​ർ​വ​തി (56) ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഏ​പ്രി​ൽ 25ന് ​ആ​റാ​ട്ടു​പാ​റ​യി​ൽ ആ​ശാ​രി ര​വി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

ഏ​പ്രി​ൽ 27ന് ​സി​ന്ധാ​മ​ണി​ക്ക് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. മേ​യ് എ​ട്ടി​ന് അ​യ്യം​കൊ​ല്ലി​യി​ൽ ചെ​ന്പ​ൻ (65) കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മേ​യ് 11ന് ​മ​സി​ന​ഗു​ഡി​യി​ൽ രാ​ജ​പ്പ​ൻ (40) കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മേ​യ് 22ന് ​താ​ഴെ നാ​ടു​കാ​ണി​യി​ൽ മീ​നാ​ക്ഷി (50) കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മേ​യ് 26ന് ​പാ​ക്ക​ണ​യി​ൽ മി​സ് ഹ​ബ് (14) കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ജൂ​ണ്‍ ര​ണ്ടി​ന് കൈ​വ​ട്ട​യി​ൽ സു​കു​മാ​ര​ൻ (55) കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ജൂ​ണ്‍ നാ​ലി​ന് ഇ​രു​ന്പു​പാ​ല​ത്തി​ൽ ഗ​ജേ​ന്ദ്ര​ൻ (50)ന് ​പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

ജൂ​ലൈ 30ന് ​ദേ​വാ​ല​യി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യം (61) കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് എ​ട്ടി​ന് ഓ​വാ​ലി​യി​ലെ ലാ​റ​സ്റ്റ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ (64) ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് 21ന് ​ലാ​റ​സ്റ്റ​നി​ൽ ര​വി​ച​ന്ദ്ര​ൻ (54) എ​ന്ന മ​ധ്യ​വ​യ​സ്ക​ൻ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.
ഈ ​വ​ർ​ഷം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​ത്തി​ല​ധി​കം പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ര​ണ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ്. ഗൂ​ഡ​ല്ലൂ​ർ, ദേ​വാ​ല, മ​സി​ന​ഗു​ഡി, അ​യ്യ​ൻ​കൊ​ല്ലി, കൈ​വ​ട്ട, പാ​ക്ക​ണ, സ​മീ​പ ഗ്രാ​മ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണം കൂ​ടു​ത​ൽ ന​ട​ന്ന​ത്.

ജോ​ലി​സ്ഥ​ല​ത്തേ​ക്കും സ്കൂ​ളു​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും സ​മീ​പ പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​ത്തോ​ടെ​യാ​ണ് പോ​കു​ന്ന​ത്. ജ​ന​ങ്ങ​ളു​ട​ആ​ശ​ങ്ക അ​ക​റ്റാ​ൻ വ​നം വ​കു​പ്പി​ന് സാ​ധി​ക്കു​ന്നി​ല്ല. ജ​ന​വാ​സ മേ​ഖ​ല​ക​ൾ​ക്കും റോ​ഡു​ക​ൾ​ക്കും സ​മീ​പം ആ​ന​ക​ളു​ടെ രാ​പ​ക​ൽ സ​ഞ്ചാ​രം പ​തി​വാ​ണ്. മ​തി​യാ​യ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യി​ല്ല. ക​ർ​ഷ​ക​ർ, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ, സ്കൂ​ൾ കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​ർ ഭ​യ​ത്തി​ലാ​ണ്. വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​നും മ​നു​ഷ്യ​ജീ​വ​ന് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ന്ന​തി​നും അ​ടി​യ​ന്ത​ര​വും ദീ​ർ​ഘ​കാ​ല​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Wildlife attack

Recent News

Corehub Up