x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ശ​ല്യം: ശ​ങ്ക​ര​വ​യ​ൽ, പു​ളി​വ​യ​ൽ നി​വാ​സി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു


Published: June 6, 2026 01:13 AM IST | Updated: June 6, 2026 01:13 AM IST

കൂ​രാ​ച്ചു​ണ്ട്: രൂ​ക്ഷ​മാ​യ കാ​ട്ടു​പ​ന്നി ശ​ല്യ​ത്താ​ൽ വ​ല​യു​ന്ന ശ​ങ്ക​ര​വ​യ​ൽ, കോ​യി​പ്പ​റ​മ്പ്, പു​ളി​വ​യ​ൽ നി​വാ​സി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​തി​നു ശേ​ഷ​വും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യ​ത്താ​ൽ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.

‌തോ​ക്കി​ന് ലൈ​സ​ൻ​സ് ആ​വ​ശ്യ​മു​ള്ള എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ആ​വ​ശ്യ​മാ​യ ഷൂ​ട്ടേ​ഴ്സ് പാ​ന​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ങ്ക​ര​വ​യ​ൽ സ​മ​ന്വ​യ ക്ല​ബി​ൽ ചേ​ർ​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ജെ. ആ​ൻ​സ​മ്മ, മു​ൻ വാ​ർ​ഡ് മെ​മ്പ​ർ വി​ൽ​സ​ൺ മം​ഗ​ല​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ, കി​ഫ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​ബ്ലാ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി എ​ട​ത്തി​ൽ, ജി​മ്മി വ​ല്ല​യി​ൽ, ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ, രാ​ജേ​ഷ് ചു​വ​പ്പു​ങ്ക​ൽ, സി​റി​യ​ക് പ​ന്ത​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Nattuvishesham Local News Wildlife Disturbance

Recent News

Corehub Up