x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശ​നി​ദ​ശ തീ​രു​മോ?


Published: June 4, 2026 07:26 AM IST | Updated: June 4, 2026 07:26 AM IST

പാ​ല​ക്കാ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ പി​ന്നോ​ക്ക​ക്ഷേ​മ മ​ന്ത്രി കെ.​എ. തു​ള​സി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് പാ​ല​ക്കാ​ട​ൻ ജ​ന​ത.
ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് യോ​ഗം വി​ളി​ച്ച​ത്.

നാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് യോ​ഗം. ര​ണ്ടാം​ഘ​ട്ട​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​രോ​ഗ്യ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം ന​ട​ത്തു​മെ​ന്നും മ​ന്ത്രി സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ത്തു​വ​ർ​ഷം മു​ന്പു​ത​ന്നെ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും അ​ടി​സ്ഥാ​ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി അ​ത്യാ​ധു​നി​ക രോ​ഗ​ചി​കി​ത്സാ യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​സ​ജ്ജ​മാ​ക്കി​യി​ട്ടി​ല്ല.ഡോ​ക്ട​ർ​മാ​ര​ട​ക്കം ആ​വ​ശ്യ​ത്തി​ന് സ്ഥി​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നി​ല്ല. കി​ട​ത്തി​ചി​കി​ത്സ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ഫാ​ർ​മ​സി​യി​ൽ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നോ ര​ക്ത​ബാ​ങ്കോ ഇ​ല്ല. ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. ഡ​യാ​ലി​സി​സ് സം​വി​ധാ​ന​വും ആ​യി​ട്ടി​ല്ല. പേ​രി​ന് ഒ​രു ഒ​പി മാ​ത്രം പ്ര​വ​ർ​ത്തി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും സ​മ​ര​സ​മി​തി മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രോ​ഗ​നി​ർ​ണ​യ​ത്തി​നോ ചി​കി​ത്സി​ക്കാ​നോ വേ​ണ്ട പ്രാ​ക്റ്റി​ക്ക​ലി​നു​ള്ള സൗ​ക​ര്യ​വും ചെ​യ്തു​കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​യി​ട്ടി​ല്ലെ​ന്നും സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ഡി​ക്ക​ൽ കോ​ള​ജ നി​യ​മാ​വ​ലി ഭേ​ദ​ഗ​തി വ​രു​ത്തു​ക, മാ​നേ​ജ്മെ​ന്‍റ് സ​മി​തി അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും മ​ന്ത്രി​യു​ടെ മു​ന്നി​ൽ​വ​ച്ചി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു ല​ഭ്യ​മാ​കു​ന്ന ഫ​ണ്ടു​ക​ൾ ദീ​ർ​ഘ വീ​ക്ഷ​ണ​മി​ല്ലാ​തേ​യും ത​ന്നി​ഷ്ട​പ്ര​കാ​ര​വും ഉ​ദ്യോ​ഗ​സ്ഥ-​രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടു​ക​ളി​ലൂ​ടെ അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യും സ​മ​ര​സ​മി​തി ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു.

അ​ഴി​മ​തി​യും ധൂ​ർ​ത്തും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും നി​രു​ത്ത​ര​വാ​ദ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ അ​ധഃ​പ​തി​പ്പി​ച്ച​താ​യും മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചു.
സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ആ​റു​മു​ഖ​ൻ പ​ത്തി​ച്ചി​റ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റെ​യ്മ​ണ്ട് ആ​ന്‍റ​ണി, ര​മേ​ഷ്കു​മാ​ർ, സി​ദ്ധി​ഖ് ഇ​രു​പ്പ​ശേ​രി, എ.​കെ. സു​ൽ​ത്താ​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

 

Tags : nattu vishesham Saturday of Palakkad Medical College

Recent News

Corehub Up