x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​സി റോ​​ഡരികിലെ മ​​ന​​യ്ക്ക​​ച്ചി​​റ ടൂ​​റി​​സം പ​​ദ്ധ​​തി​​ക്ക് പു​​തു​​ജീ​​വ​​ന്‍ പ​​ക​​രേ​​ണ്ടേ?


Published: January 6, 2026 04:34 AM IST | Updated: January 6, 2026 04:34 AM IST

ച​​ങ്ങ​​നാ​​ശേ​​രി: എ​​സി റോ​​ഡരികി​​ല്‍ കൊ​​ട്ടി​​ഘോ​​ഷി​​ച്ച് വ​​ര്‍ഷ​​ങ്ങ​​ള്‍ക്കു​​മു​​മ്പ് ആ​​രം​​ഭി​​ച്ച മ​​ന​​യ്ക്ക​​ച്ചി​​റ ടൂ​​റി​​സം പ​​ദ്ധ​​തി നാ​​ശോ​​ന്മു​​ഖം. ക​​നാ​​ല്‍ പോ​​ള​​യും പു​​ല്ലും തി​​ങ്ങി​​നി​​റ​​ഞ്ഞ് ദു​​ര്‍ഗ​​ന്ധ​​പൂ​​രി​​ത​​മാ​​യി. നാ​​ട്ടു​​കാ​​ര്‍ക്കും എ​​സി റോ​​ഡി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന നി​​ര​​വ​​ധി​​യാ​​ത്ര​​ക്കാ​​ര്‍ക്കും മാ​​ന​​സി​​കോ​​ല്ലാ​​സം പ​​ക​​ര്‍ന്നി​​രു​​ന്ന ടൂ​​റി​​സം പ​​ദ്ധ​​തി​​യാ​​ണ് ത​​ക​​ര്‍ന്നു ന​​ശി​​ച്ച​​ത്.

പ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രും ജി​​ല്ലാ ടൂ​​റി​​സം പ്ര​​മോ​​ഷ​​ന്‍ കൗ​​ണ്‍സി​​ലും ഈ ​​പ​​ദ്ധ​​തി​​ക്കാ​​യി കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ മു​​ട​​ക്കി​​യി​​രു​​ന്നു. തു​​ട​​ര്‍പ​​രി​​പാ​​ല​​ന​​വും മേ​​ല്‍നോ​​ട്ട​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട​​വ​​രും ഇ​​ല്ലാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ഈ ​​പ​​ദ്ധ​​തി നാ​​ശ​​ത്തി​​ലാ​​യ​​ത്. ഈ ​​ക​​നാ​​ലി​​ല്‍ ഏ​​റെ​​വ​​ര്‍ഷ​​ങ്ങ​​ള്‍ ച​​ങ്ങ​​നാ​​ശേ​​രി ജ​​ലോ​​ത്സ​​വം എ​​ന്ന പേ​​രി​​ല്‍ വ​​ള്ളം​​ക​​ളി​​യും സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു.

എ​​സി ക​​നാ​​ലെ​​ന്നും പു​​ത്ത​​നാ​​റെ​​ന്നും വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ഈ ​​തോ​​ടി​​ന്‍റെ വ​​ശ​​ത്ത് ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ലാ​​ണ് ടൂ​​റി​​സം പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യി​​രു​​ന്ന​​ത്. ഏ​​റെ വ​​ര്‍ഷ​​ങ്ങ​​ള്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ക​​യും ചെ​​യ്തു. നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ ഈ ​​പ​​ദ്ധ​​തി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. എ​​സി റോ​​ഡ് നി​​ര്‍മാ​​ണം ന​​ട​​ന്ന മൂ​​ന്നു​​വ​​ര്‍ഷ​​ക്കാ​​ലം ഈ ​​പ​​ദ്ധ​​തി പാ​​ടേ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ടു.

വാ​​രി​​മാ​​റ്റി​​യ​​തി​​നു പി​​ന്നാ​​ലെ പോ​​ള ഒ​​ഴു​​കി​​യെ​​ത്തി ഒ​​ന്ന​​ര​​വ​​ര്‍ഷം​​മു​​മ്പ്

ഈ ​​തോ​​ട്ടി​​ലെ പോ​​ള​​യും പാ​​യ​​ലും നീ​​ക്കി​​യെ​​ങ്കി​​ലും ഇ​​പ്പോ​​ള്‍ തോ​​ട് പോ​​ള​​യും പു​​ല്ലും മാ​​ലി​​ന്യ​​ങ്ങ​​ളും തി​​ങ്ങി​​യ നി​​ല​​യി​​ലാ​​ണ്. ടൂ​​റി​​സം പ​​ദ്ധ​​തി​​യി​​ലെ ഇ​​രി​​പ്പി​​ട​​ങ്ങ​​ളും പ​​വ​​ലി​​യ​​നു​​ക​​ളും ന​​ശി​​ച്ച് കാ​​ടു​​ക​​യ​​റി​​യ നി​​ല​​യി​​ലാ​​ണ്.

ഈ ​​ക​​നാ​​ല്‍ മാ​​ലി​​ന്യ പൂ​​രി​​ത​​മാ​​യ​​തോ​​ടെ ഇ​​തി​​ന്‍റെ വ​​ശ​​ത്തു താ​​മ​​സി​​ക്കു​​ന്ന എ​​സി കോ​​ള​​നി നി​​വാ​​സി​​ക​​ളു​​ടെ ജീ​​വി​​തം ദു​​രി​​ത​​പൂ​​ര്‍ണാ​​ണ്. ക​​നാ​​ലി​​ല്‍ വി​​ഷ​​പ്പാ​​മ്പു​​ക​​ളും കൊ​​തു​​കും ഇ​​ഴ​​ജ​​ന്തു​​ക്ക​​ളും പെ​​രു​​കു​​ക​​യാ​​ണ്. ടൂ​​റി​​സം പ​​ദ്ധ​​തി സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രു​​ടെ താ​​വ​​ള​​മാ​​യ​​താ​​യും പ​​രാ​​തി​​യു​​ണ്ട്.

വെ​​ള്ള​​പ്പൊ​​ക്ക നി​​യ​​ന്ത്ര​​ണ​​ത്തി​​ന് എ​​സി ക​​നാ​​ല്‍ തു​​റ​​ക്ക​​ണം

ച​​ങ്ങ​​നാ​​ശേ​​രി: എ​​സി ക​​നാ​​ല്‍ ആ​​ഴം​​കൂ​​ട്ടി തു​​റ​​ന്ന് നീ​​രൊ​​ഴു​​ക്കു ത​​ട​​സം പ​​രി​​ഹ​​രി​​ച്ചാ​​ല്‍ എ​​സി ക​​നാ​​ലി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ക്ക് വ​​ലി​​യ പ​​രി​​ഹാ​​ര​​മാ​​കുമെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ​​ല​​ത​​വ​​ണ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടും എ​​സി ക​​നാ​​ല്‍ തു​​റ​​ക്കു​​ന്ന​​കാ​​ര്യം ജ​​ല​​രേ​​ഖ​​യാ​​യി മാ​​റി.

എ​​സി ക​​നാ​​ല്‍ തു​​റ​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ​​ര്‍ക്കാ​​ര്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​സി ക​​നാ​​ല്‍ സം​​ര​​ക്ഷ​​ണ സ​​മി​​തി ദീ​​ര്‍ഘ​​കാ​​ല​​മാ​​യി സ​​മ​​ര​​ത്തി​​ലാ​​ണ്. എ​​സി റോ​​ഡ് നി​​ര്‍മ്മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് റോ​​ഡ് ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​ര്‍ത്തി​​യ​​തി​​നാ​​ല്‍ റോ​​ഡി​​ന് തെ​​ക്കു​​ഭാ​​ഗ​​ത്തു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ള്‍ വെ​​ള്ള​​പ്പൊ​​ക്ക കാ​​ല​​യ​​ള​​വി​​ല്‍ മി​​നി ഡാ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ഈ ​​പ്ര​​തി​​ഭാ​​സ​​ത്തെ ത​​ര​​ണം ചെ​​യ്യു​​വാ​​ന്‍ എ​​സി ക​​നാ​​ല്‍ തു​​റ​​ക്കു​​ക മാ​​ത്ര​​മാ​​ണ് ഏ​​ക മാ​​ര്‍ഗം. ക​​നാ​​ല്‍ തു​​റ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി, കു​​ട്ട​​നാ​​ട് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ളെ വെ​​ള്ള​​ക്കെ​​ട്ടി​​ല്‍ നി​​ന്നും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ട​​ന്‍ പു​​ന​​രാ​​രം​​ഭി​​ക്ക​​ണം.

ഒ​​ന്നാം​​ക​​ര ക​​നാ​​ല്‍മു​​ഖം അ​​ടി​​യ​​ന്ത​​ര​​മാ​​യി ഡ്ര​​ഡ്ജ് ചെ​​യ്ത് പു​​ത്ത​​ന്‍തോ​​ട്ടി​​ല്‍നി​​ന്നും മ​​ണി​​മ​​ല​​യാ​​റ്റി​​ലേ​​ക്ക് നീ​​രൊ​​ഴു​​ക്ക് വ​​ര്‍ധി​​പ്പി​​ച്ച് ത​​ല​​വ​​ടി, മു​​ട്ടാ​​ര്‍ പ്ര​​ദേ​​ശ​​ത്തെ ജ​​ല​​നി​​ര​​പ്പ് കു​​റ​​യ്ക്കു​​വാ​​ന്‍ സ​​ത്വ​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണം.

നൈ​​നാ​​ന്‍ മു​​ള​​പ്പാം​​മ​​ഠം, എ​​സി ക​​നാ​​ല്‍ സം​​ര​​ക്ഷ​​ണ​​സ​​മി​​തി

എ​​സി ക​​നാ​​ല്‍ ന​​വീ​​ക​​ര​​ണ​​വും ടൂ​​റി​​സം പ​​ദ്ധ​​തി​​യും ന​​ട​​പ്പാ​​ക്കും


എ​​സി ക​​നാ​​ലി​​ല്‍ തി​​ങ്ങി​​യ പോ​​ള നീ​​ക്കു​​ന്ന​​തി​​നു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. മ​​ന​​യ്ക്ക​​ച്ചി​​റ ടൂ​​റി​​സം ന​​വീ​​ക​​ര​​ണ​​ത്തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. എ​​സി ക​​നാ​​ല്‍ തു​​റ​​ക്കു​​ന്ന​​കാ​​ര്യ​​വും സ​​ര്‍ക്കാ​​ര്‍ ച​​ര്‍ച്ച ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്.


ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ

Tags : tourism project Manakka

Recent News

Corehub Up