x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലാ​ർ ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കും: സേ​നാ​പ​തി വേ​ണു എംഎൽഎ

വെബ് ഡെസ്ക്
Published: August 18, 2026 11:40 PM IST | Updated: August 18, 2026 11:40 PM IST

പ്രതീകാത്മക ചിത്രം

നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് സേ​നാ​പ​തി വേ​ണു എം​എ​ൽ​എ. ക​ല്ലാ​ർ ടൂ​റി​സം പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ പ്ര​തി​ക​രി​ച്ച​ത്. ക​ല്ലാ​റി​ൽ ടൂ​റി​സം വി​ക​സ​ന​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

നി​ർ​ദി​ഷ്ട ടൂ​റി​സം പ​ദ്ധ​തി​യി​ൽ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് പ്ര​യോ​ജ​ന​ക​ര​മാ​കും. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഇ​തു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ക​ല്ലാ​ർ ഡാ​മും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും പ്ര​കൃ​തി​ഭം​ഗി​യാ​ൽ സ​മ്പ​ന്ന​മാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ ഇ​വി​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഡാ​മും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി എ​ന്തെ​ല്ലാം ടൂ​റി​സം വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ടൂ​റി​സം വ​കു​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ക​ല്ലാ​റി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​മെ​ന്നും സോ​നാ​പ​തി വേ​ണു എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kallar tourism Senapati Venu MLA

Recent News

Corehub Up