x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റ്, ‌മ​ഴ : മ​ന​യ്ക്ക​ച്ചി​റ​യി​ൽ വീ​ട് ത​ക​ർ​ന്നു


Published: June 4, 2026 07:36 AM IST | Updated: June 4, 2026 07:36 AM IST

കാ​റ്റി​ലും മ​ഴ​യി​ലും പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടി​നു മു​ന്നി​ൽ ശ​ശി​ധ​ര​നും ഭാ​ര്യ​ ര​മാദേ​വി​യും.

ത​ല​യോ​ല​പ്പ​റ​മ്പ്: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വീ​ട് ത​ക​ർ​ന്ന് നി​ർ​ധ​ന കു​ടും​ബ​ത്തി​ന് കി​ട​പ്പാ​ടം ന​ഷ്‌​ട​മാ​യി. മ​ന​യ്ക്ക​ച്ചി​റ​യി​ൽ ശ​ശി​ധ​ര​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടു ത​ക​ർ​ന്നു​വീ​ണ സ​മ​യ​ത്ത് ശ​ശി​ധ​ര​നും ഭാ​ര്യ ര​മാ​ദേ​വി​യും മ​ക്ക​ളാ​യ ധ​നീ​ഷും ധ​നൂ​പും തൊ​ട്ട​ടു​ത്ത പാ​ട​ശേ​ഖ​ര​ത്തി​ൽ ക​പ്പ പ​റി​ക്കു​ന്ന ജോ​ലി​യി​ലാ​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ശ​ശി​ധ​ര​ന്‍റെ അ​നു​ജ​ന്‍റെ ഭാ​ര്യ ബേ​ബി ശ​ബ്‌​ദം കേ​ട്ട് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. 23വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പ​ണി​ത വീ​ടാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്.

പ്ര​ദേ​ശ​ത്തെ മ​റ്റു ചി​ല വീ​ടു​ക​ളും ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. ഇ​തി​നു മു​മ്പ് വ​ർ​ഷ​കാ​ല​ത്ത് അ​ടു​ക്ക​ള ത​ക​ർ​ന്നെ​ങ്കി​ലും സ​ർ​ക്കാ​രി​ൽ​നി​ന്ന് ധ​ന​സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നു ഗൃ​ഹ​നാ​ഥ​ൻ ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​താ സു​ബാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സീ​തു ശ​ശി​ധ​ര​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ മോ​ളി ഡാ​നി​യേ​ൽ, പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്‌​ടം വി​ല​യി​രു​ത്തി. ഒ​രു മ​ഴ പെ​യ്താ​ൽ​പ്പോ​ലും മ​ന​യ്ക്ക​ച്ചി​റ നി​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​കു​മെ​ന്ന സ്ഥി​തി​യാ​ണ്.

മാ​സ​ങ്ങ​ളോ​ളം വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ല​മ​രു​ന്ന​തിനാൽ മ​ണ്ണിന്‍റെ ഘ​ട​ന​യി​ലെ മാ​റ്റം സംഭവിച്ചു വീ​ടു​ക​ൾ താ​ഴേ​ക്കി​രി​ക്കു​ക​യും പ​ല വീ​ടു​ക​ളു​ടെ​യും ഭി​ത്തി​ക​ൾ വീ​ണ്ടു​കീ​റി ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ക​യുമാണ്. മ​ന​യ്ക്ക​ച്ചി​റ സു​രേ​ന്ദ്ര​ൻ വീ​ടി​ന്‍റെ ഭി​ത്തി​ക​ൾ വി​ണ്ട​ട​ർ​ന്ന​തോ​ടെ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ ഭാ​ര്യ​യു​മാ​യി ചി​കി​ത്സാ​ർ​ഥം വ​ട​യാ​റി​ൽ താ​മ​സി​ക്കു​ന്ന മ​ക​ന്‍റെ വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റ്റി.

ഇ​തി​നു പു​റമെ ​ന​യ്ക്ക​ച്ചി​റ നി​വാ​സി​ക​ളാ​യ വി​ജ​യ​പ്പ​ൻ, ഐ​ഷ ഗോ​പി​ദാ​സ്, ഷി​ബു, വേ​ണു പാ​ല​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളും ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. ക​രി​യാ​റും നാ​ട്ടു​തോ​ടും അ​തി​രി​ടു​ന്ന മ​ന​യ്ക്ക​ച്ചി​റ​യി​ലെ ഉ​യ​രം കു​റ​ഞ്ഞ പു​റം​ബ​ണ്ടും പു​ല്ലും പോ​ള​യും നി​റ​ഞ്ഞ് നീ​രൊ​ഴു​ക്കു നി​ല​ച്ച തോ​ടു​ക​ളു​മാ​ണ് പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലാ​ക്കു​ന്ന​ത്.

മ​ഴ ക​ന​ത്താ​ൽ ക​രി​യാ​റും നാ​ട്ടു​തോ​ടും ക​ര​ക​വി​യും. പാ​ട​ശേ​ഖ​ര​ത്തി​നു​ള്ളി​ൽ നി​റ​യു​ന്ന പെ​യ്ത്തു​വെ​ള്ളം താ​ഴ്ന്നു​കി​ട​ക്കു​ന്ന റോ​ഡി​ലേ​ക്കും ഒ​ഴു​കി പ​ര​ക്കു​ന്ന​തോ​ടെ റോ​ഡ് ചെ​ളി​ക്കു​ള​മാ​കും. വെ​ള്ള​പ്പൊ​ക്ക​ത്തെ ചെ​റു​ക്കു​ന്ന വി​ധ​ത്തി​ൽ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടും റോ​ഡും പു​ന​ർ​നി​ർ​മി​ച്ച് വെ​ള്ള​ക്കെ​ട്ട് ദു​രി​ത​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

വീ​ടു ത​ക​ർ​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കും

വീ​ടു ത​ക​ർ​ന്ന ശ​ശി​ധ​ര​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തര സ​ഹാ​യം പ​ഞ്ചാ​യ​ത്ത് ന​ൽ​കും. റ​വ​ന്യു അ​ധി​കൃ​ത​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തും. പു​റം​ബ​ണ്ട് ഉ​യ​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​നി​ത സു​ബാ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ്
ത​ല​യോ​ല‌​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത്

Tags : Local News Nattuvishesham Kottayam

Recent News

Corehub Up