ഷാഹിദ ഖാത്തൂൺ
കണ്ടെടുത്തത് 1.3 ഗ്രാം
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പിടിയിൽ. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ(25)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇവരുടെ പക്കൽനിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചെറിയ ഡപ്പികളിലും സിപ് ലോക്ക് കവറുകളിലുമായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ ടൗണിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. അസമിൽനിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ഒരു ബോട്ടിലിന് 1,000 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്.
ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരും.
Tags : Local News Nattuvishesham Ernakulam