രാധാകൃഷ്ണൻ
കായംകുളം: വീട് പണിയുന്നതിനിടെ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. ഓച്ചിറ മഠത്തിക്കര, കൊറ്റമ്പള്ളിൽ, പുത്തൻകണ്ടത്തിൽ രാധാകൃഷ്ണൻ (54) ആണ് മരിച്ചത്.
കായംകുളം പുള്ളിക്കണക്കിനു സമീപം കുളത്തൂർ സാവിത്രിയുടെ ഉടമസ്ഥതയിലുള്ള വീട് നിർമാണത്തിനിടെയാണ് രാധാകൃഷ്ണൻ കുഴഞ്ഞുവീണത്. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : NattuVishesham DistricteNews