ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. ആറാട്ടുപുഴ രാമഞ്ചേരി പൊഴിയ്ക്കൽ വീട്ടിൽ പ്രവീൺ (31) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ ആറാട്ടുപുഴ തറയിൽക്കടവിന് കിഴക്ക് വിളക്കുമരത്തിനു സമീപമായിരുന്നു അപകടം.
ബന്ധുവിനൊപ്പം കായലിൽപ്പോയ പ്രവീൺ നീട്ടുവല വലിച്ചുകൊണ്ടിരിക്കേ വളളം മറിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. തിരച്ചിൽ നടത്തുന്നതിനിടെ വലിയഴീക്കൽ പൊഴിക്കടുത്തായി കുറ്റിവലയിൽ കുടുങ്ങിയ നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തൃക്കുന്നപ്പുഴ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. അച്ഛൻ: പ്രസാദ്, അമ്മ: ശോഭന. സഹോദരൻ: പ്രിൻസ്.