x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ബി​ൾ ദേ​ഹ​ത്തു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: November 15, 2025 10:26 PM IST | Updated: November 15, 2025 10:27 PM IST

കാ​ഞ്ഞ​ങ്ങാ​ട്: ലോ​റി​യി​ൽ നി​ന്ന് ഇ​റ​ക്കു​ന്ന​തി​നി​ടെ മാ​ർ​ബി​ൾ പ​ല​ക ദേ​ഹ​ത്തു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ഘു​നാ​ഥ്പൂ​ർ സ്വ​ദേ​ശി ദേ​വേ​ന്ദ്ര​കു​മാ​ർ (ബ​ണ്ടി- 31) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി തേ​ജ് റാ​മി​നെ പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന മാ​ർ​ബി​ൾ മീ​നാ​പ്പീ​സ് ഹ​ദ്ദാ​ദ് ന​ഗ​റി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​നു​മു​ന്നി​ൽ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ ക്രെ​യി​ൻ പൊ​ട്ടി മാ​ർ​ബി​ൾ പ​ല​ക ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തേ​ജ് റാം ​അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Tags : Worker dies

Recent News

Corehub Up