x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: December 29, 2025 12:39 AM IST | Updated: December 29, 2025 12:39 AM IST

നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് റോ​ഡി​ൽ സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. തെ​ക്കെ അ​ടു​വാ​ശേ​രി മ​ട​ത്തി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ എം.​കെ. സു​രേ​ഷാ​ണ് (58) മ​രി​ച്ച​ത്. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​കു​മാ​ർ, അ​ഭി​ന​വ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്ക് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 7.40ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​ത്താ​ണി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന സു​രേ​ഷി​ന്‍റെ സ്കൂ​ട്ട​റും ചെ​ങ്ങ​മ​നാ​ട് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളു​ടെ സ്കൂ​ട്ട​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സു​രേ​ഷി​നെ ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: നി​തീ​ഷ്, നീ​തു. മ​രു​മ​ക്ക​ൾ: അ​ശ്വ​തി, ശ്രീ​ജി​ത്ത്. ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തെ​ക്കെ അ​ടു​വാ​ശേ​രി​യി​ലെ സി​ഐ​ടി​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​രേ​ഷ്.

Tags : Worker dies

Recent News

Corehub Up