x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ജ​ന്തു​ജ​ന്യ​രോ​ഗ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 21, 2026 03:18 AM IST | Updated: July 21, 2026 03:18 AM IST

ലോ​ക ജ​ന്തു​ജ​ന്യ​രോ​ഗ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

ച​ക്കി​ട്ട​പാ​റ: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ആ​രോ​ഗ്യം), ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ക്കി​ട്ട​പാ​റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക ജ​ന്തു​ജ​ന്യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് നി​ര്‍​വ​ഹി​ച്ചു.

ച​ക്കി​ട്ട​പാ​റ വ​നി​താ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​നാ​യി. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​പി. രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സി.​കെ. അ​ഫ്സ​ല്‍ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​കെ.​കെ. ഹ​നീ​ഫ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജി​ന്‍​സി, പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ഖ​മ​റു​ദ്ദീ​ന്‍, പ​ന്നി​ക്കോ​ട്ടൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി​നോ​ദ്, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. ഭ​വി​ല, പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​ബ്ദു​ല്‍ അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ര്‍ ലി​നി​യെ ച​ട​ങ്ങി​ല്‍ അ​നു​സ്മ​രി​ച്ചു.

"ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും' വി​ഷ​യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ആ​ര്‍.​എ​സ്. ര​ജ​സി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. പാ​ന​ല്‍ ഡി​സ്‌​ക​ഷ​നി​ല്‍ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി. രാ​ധാ​കൃ​ഷ്ണ​ന്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ആ​ര്യ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ജി​ല്ലാ വെ​ക്ട​ര്‍ ബോ​ണ്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ കെ.​പി. റി​യാ​സ് മോ​ഡ​റേ​റ്റ​റാ​യി.

 

Tags : Nattuvishesham DistrictNews

Recent News

Corehub Up