x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ്: വി​ളം​ബ​ര റാ​ലി ന​ട​ത്തി


Published: June 12, 2026 07:36 AM IST | Updated: June 12, 2026 07:36 AM IST

കൂ​രാ​ച്ചു​ണ്ട്: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളം​ബ​ര റാ​ലി ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ്‌ ട്രോ​ഫി താ​രം കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി അ​ർ​ജു​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം റീ​മ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ജേ​ഴ്സി​യ​ണി​ഞ്ഞ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

ഹി​ബാ​സ് ഓ​ഡി​റ്റോ​റി​യം പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി പ​ഞ്ചാ​യ​ത്ത്‌ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു​മോ​ൾ തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് വെ​ളി​യ​ത്ത്, സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, ബി​ന്ദു കു​ര്യ​ൻ ആ​നി​ക്കാ​ട്ട്, എ​ൻ.​ജെ ആ​ൻ​സ​മ്മ, വി.​കെ ഹ​സീ​ന, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ഒ.​കെ അ​മ്മ​ദ്, ഷാ​ജു കാ​ര​ക്ക​ട തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : nattu vishesham Vilambara rally

Recent News

Corehub Up