ഷാഫി
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. ചേരാനല്ലൂര്‍ അമ്പലക്കടവിന് സമീപത്തെ ഹോട്ടലില്‍ താമസിച്ചിരുന്ന തൃശൂര്‍ ചേറ്റുവ വലിയകത്ത് ഷാഫിയെ (30) ആണ് ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതി ഹോട്ടലില്‍ താമസിച്ച് ചെറുപ്പക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മയക്കുമരുന്ന് എത്തിച്ചു നല്‍കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 30 ഗ്രാം എംഡിഎംഎയുമായി ഇയാളെ കെച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് മേയില്‍ ജയില്‍മോചിതനായ ഇയാള്‍ വീണ്ടും മയക്കുമരുന്ന് കച്ചവടം ആരംഭിക്കുകയായിരുന്നു.
ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയയാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. ചേരാനെല്ലൂര്‍ ഇന്‍സ്പെക്ടര്‍ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.