പഴയങ്ങാടി: രാമന്തളി സ്വദേശിയായ യുവാവിനെ പഴയങ്ങാടി അടിപ്പാലത്തിനു സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. രാമന്തളി കുരിശ് മുക്ക് സ്വദേശിയായ പച്ചമംഗലത്ത് പടിഞ്ഞാറെ വീട്ടിൽ തമ്പായിയുടെ മകൻ പ്രകാശനെ (46) ആണ് ഇന്നലെ വൈകുന്നേരം ആറോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്ന്. അവിവാഹിതനാണ്. സഹോദരങ്ങൾ: ജയന്തി, കമല.
Tags : Young man killed by train