ശ്രീകണ്ഠപുരം: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ നടന്നു. ഇന്റർനാഷണൽ ഗ്രാൻഡ് കൗൺസിൽ ചെയർമാൻ കെ.എം. സ്കറിയാച്ചൻ സ്ഥാനാരോഹണം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.വി. ഗോപി അധ്യക്ഷത വഹിച്ചു.
ക്ലബ് ഈവർഷം നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ സാമൂഹിക വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം റീജണൽ ചെയർ ഇലക്ട് സി.വി. വിനോദ്കുമാർ നിർവഹിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥിഥികളെ അനുമോദിച്ചു.
പി. സന്തോഷ്കുമാർ, ആന്റോ കെ. ആന്റണി, മൈക്കിൾ കെ. മൈക്കിൾ, ബിജു ഫ്രാൻസിസ്, കെ.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ഈവർഷം ഒരുലക്ഷം രൂപയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ക്ലബ് പ്രസിഡന്റ് അറിയിച്ചു. ഭാരവാഹികൾ: വി.കെ. വിനോദ് കുമാർ-പ്രസിഡന്റ്, കെ. പുരുഷോത്തമൻ-സെക്രട്ടറി, കെ.രാജേഷ്-ട്രഷറർ.