x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​നു സ​ഹാ​യംതേ​ടി യു​വ​തി


Published: March 26, 2026 05:51 AM IST | Updated: March 26, 2026 05:51 AM IST

രാ​ജാ​ക്കാ​ട്: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് യു​വ​തി സ​ഹാ​യം തേ​ടു​ന്നു. സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലെ മു​ക്കു​ടി​ല്‍ ഞാ​റു​കു​ള​ത്ത് ആ​നി റോ​സ് ജോ​ര്‍​ജാ​ണ് (26) സു​മ​ന​സു​ക​ളു​ടെ ക​രു​ണ​യ്ക്കാ​യി ക​രം നീ​ട്ടു​ന്ന​ത്.

ബി​കോം പാ​സാ​യ​ശേ​ഷം നാ​ലു​ വ​ര്‍​ഷം മു​ന്‍​പ് തൃ​ക്കാ​ക്ക​ര ലോ​ജി​ക് കോ​ളജി​ല്‍ സി​എം​എ​ക്ക് പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗ​ബാ​ധി​ത​യാ​യ​ത്. ഇ​തി​നി​ടെ വൃ​ക്ക​ദാ​താ​വി​നെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് സ​ഹോ​ദ​ര​ന്‍ വൃ​ക്ക ന​ല്‍​കാ​ന്‍ ത​യാ​റാ​യി. എ​ന്നാ​ല്‍ ആ​നി​യു​ടേ​ത് എ ​പോ​സി​റ്റീ​വും സ​ഹോ​ദ​ര​ന്‍റെ വൃ​ക്ക ബി ​പോ​സി​റ്റീ​വും ആ​യി​രു​ന്നു.​

അ​ടു​ത്ത നാ​ളി​ല്‍ സ​ഹോ​ദ​ര​ന്‍റെ വൃ​ക്ക മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കി, അ​വ​രു​ടെ​ ബ​ന്ധു​ക്ക​ള്‍ എ ​പോ​സി​റ്റീ​വ്‌​ വൃ​ക്ക ആ​നി​ക്ക് ന​ല്‍​കാ​മെ​ന്നാ​ണ് ചി​കി​ത്സി​ക്കു​ന്ന മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

28നു ​ന​ട​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​നി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് 20 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വുവ​രും.
പി​താ​വ് മ​രി​ച്ചുപോ​യ ആ​നി അ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടു​മൊ​പ്പം 30 സെ​ന്‍റ് സ്ഥ​ല​ത്ത് ക്രെഡി​റ്റ് യൂ​ണി​യ​ന്‍ സം​ഘ​ട​ന നി​ര്‍​മി​ച്ചുന​ല്‍​കി​യ ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്.

കൂ​ലിപ്പ​ണി​ക്ക് പോ​യി​രു​ന്ന അ​മ്മ​യ്ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നാ​ല്‍ ജോ​ലി​ക്ക് പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. സ​ഹോ​ദ​ര​ന്‍ ജി​ത്തു പാ​ച​ക​വാ​ത​ക ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​ന​ത്തി​ല്‍ ജോ​ലി​ക്ക് പോ​കു​ക​യാ​ണ്.

നി​ത്യ​വൃ​ത്തി​ക്കു​പോ​ലും ബുദ്ധിമുട്ടുന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​കു​ടും​ബം. ആ​നി റോ​സ് ഇ​പ്പോ​ള്‍ ഇ​ഗ്‌​നോ വ​ഴി എം​ബി​എ ചെ​യ്തു​വ​രി​ക​യാ​ണ്. യു​വ​തി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​വാ​ന്‍ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് ഈ ​കു​ടും​ബം.

സേ​നാ​പ​തി യൂ​ണി​യ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍ ആ​നി റോ​സ് ജോ​ര്‍​ജി​ന്‍റെ ​പേ​രി​ല്‍ 735302010004682 എ​ന്ന ന​മ്പ​റി​ല്‍ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഐ​എ​ഫ്എ​സ്ഇ കോ​ഡ്:​ UBIN0573531. ഗൂ​ഗി​ള്‍ പേ ​ന​മ്പ​ര്‍: 9744408981.

Tags : nattu vishesham Young woman seeks help

Recent News

Corehub Up