നെയ്യാറ്റിൻകര: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ യൂത്ത് കോൺഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. "വിജയപഥം' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ തിരുപുറം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നേമം ഷജീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഋഷി എസ്. കൃഷ്ണൻ, അഡ്വ. ജി.ജി പ്രഗീത്, അനിഷാ സന്തോഷ്, വിനീത് കൃഷ്ണ, സജി സാം, സാം ബാബു കെ.സി. തങ്കരാജ്, അഡ്വ. സി.ആർ. പ്രാണകുമാർ, കക്കാട് രാമചന്ദ്രൻനായർ, ജെ. ജോസ് ഫ്രാങ്ക്ളിൻ, അഡ്വ. കെ. വിനോദ് സെൻ, എസ്.എൽ. സാബു, വൈസ് പ്രസിഡന്റ് പ്രിയ, രാധാകൃഷ്ണൻ നായർ എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Youth Congress