സ്ഥാപക ദിനാചരണം മണ്ഡലം പ്രസിഡന്റ് അനന്തന് മാരായമുട്ടം ഉദ്ഘാടനം ചെയ്യുന്നു.
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാരായമുട്ടം ജംഗ്ഷനില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം മണ്ഡലം പ്രസിഡന്റ് അനന്തന് മാരായമുട്ടം പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ലഹരിമുക്ത സത്യപ്രതിജ്ഞ സംഘടിപ്പിച്ചു. പെരുങ്കടവിള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അശ്വതി ശ്രീകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ മണ്ണൂര്‍ ശ്രീകുമാര്‍, മണ്ണൂര്‍ ഗോപന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത്, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ജിത്തു മണലുവിള, രഞ്ജിത്ത്, അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Celebration