ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കൺവെൻഷൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ ഉദ്ഘാടനം ചെയ്തു. നിസാം കക്കയം അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ബാലുശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത് ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി. പുതിയ മണ്ഡലം പ്രസിഡന്റായി ദീപു കിഴക്കേനകത്ത്ചുമതലയേറ്റു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, കൂരാച്ചുണ്ട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ അറയ്ക്കൽ, ബാലുശേരി ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജെറിൻ കുര്യാക്കോസ്, സരീഷ് ഹരിദാസ്, യുഡിവൈഎഫ് പഞ്ചായത്ത് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, കെഎസ്യു കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഷാരോൺ കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.