കെ.ജി. ബിജിൻ
തെങ്ങണ: മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണു ചികിത്സയിലിരിക്കെ മരിച്ചു. യുവാവിന് പാമ്പ് കടിയേറ്റതായി സംശയമുള്ളതായും ഡോക്ടർമാർ പറഞ്ഞു. തെങ്ങണ കുറ്റിയിൽ കെ.കെ. ഗോപിയുടെ മകൻ കെ.ജി. ബിജിൻ (20) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച കളമ്പാട്ടുചിറ പാലത്തിനു സമീപമാണ് സംഭവം. കൂട്ടുകാരുമൊത്ത് മീൻ പിടിക്കാൻ പോയ ബിജിൻ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. ഉടൻതന്നെ ചെത്തിപ്പുഴയിലെ ആശുപത്രിയിലും തുടർന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കിടെ യുവാവിന് പാമ്പിന്റെ കടിയേറ്റതായി സംശയമുള്ളതായും ഡോക്ടർമാർ പറഞ്ഞു.
ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയുള്ളൂ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ 11ന് ചീരഞ്ചിറ സെന്റ് സ്റ്റീഫൻസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. മാതാവ്: മാചല. സഹോദരി: അമേയ.