കല്ലടിക്കോട്: പാലക്കാട് തൃശൂർ ദേശീയ പാതയിൽ ആലത്തൂർ കിണ്ടിമുക്കിനു സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.കോങ്ങാട് വെട്ടുകുളം വീട്ടിൽ പ്രദീപിന്റെ മകൻ സുജിത് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെട്ടുകുളം രാജഗോപാലിന്റെ മകൻ അഭിജിത്തിനും പരിക്കേറ്റിരുന്നു. ആലത്തൂരിലെ കടയിലെ തൊഴിലാളികളായിരുന്നു ഇരുവരും.
സംസ്കാരം നാളെ രാവിലെ ഒന്പതിന് ഐവർമഠത്തിൽ. അമ്മ: സുനിത. സഹോദരൻ: സൂരജ്.
Tags : Youth dies bike accident