x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോഡ് ഷെഡിംഗിനെതിരേ യൂ​ത്ത് ഫ്ര​ണ്ട്എം പ്ര​തി​ഷേ​ധജ്വാ​ല

വെബ് ഡെസ്ക്
Published: September 20, 2026 11:16 PM IST | Updated: September 20, 2026 11:16 PM IST

വൈ​ദ്യു​തി​മു​ട​ക്ക​ത്തി​നെ​തി​രേ യൂ​ത്ത് ഫ്ര​ണ്ട്എം പൊ​ൻ​കു​ന്നം വൈ​ദ്യു​തി​ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സ​മി​തി​യം​ഗം ഷാ​ജി പാ​മ്പൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്

പൊ​ൻ​കു​ന്നം: ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഇ​ല്ലാ​തി​രു​ന്ന ലോ​ഡ് ഷെ​ഡിം​ഗും പ​വ​ർ​ക​ട്ടും ഏ​ർ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ഫ്ര​ണ്ട്-​എം കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പൊ​ൻ​കു​ന്നം വൈ​ദ്യു​തി ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രും വൈ​ദ്യു​തി ബോ​ർ​ഡും പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട​താ​യും യൂ​ത്ത് ഫ്ര​ണ്ട് ആ​രോ​പി​ച്ചു. ചൂ​ട്ടു​ക​റ്റ​ക​ളും പ​ന്ത​ങ്ങ​ളു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സ​മി​തി​യം​ഗം ഷാ​ജി പാ​മ്പൂ​രി പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ബി. ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, നാ​സ​ർ സ​ലാം, ശ്രീ​കാ​ന്ത് എ​സ്. ബാ​ബു, ജോ​ൺ​സ് മാ​ങ്ങാ​പ്പ​ള്ളി, ടോം ​ഇ​ഞ്ച​ക്കാ​ലാ, കെ.​എ. ഏ​ബ്ര​ഹാം, ലി​ജോ കു​ന്ന​പ്പ​ള്ളി, ഷി​ജോ കൊ​ട്ടാ​രം തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up