x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​മ്മി​ച്ച​ന് പൊ​ന്നാ​ണ് ചേ​ന

ബെ​​ന്നി കൊ​​ച്ചേ​​രി
Published: September 20, 2026 11:51 PM IST | Updated: September 20, 2026 11:51 PM IST

ജി​​മ്മി​​ച്ച​​ന്‍ ത​​ന്‍റെ ചേ​​നകൃ​​ഷി​​യി​​ട​​ത്തി​​ല്‍.

കു​​റ​​വി​​ല​​ങ്ങാ​​ട്: സ്വ​​ര്‍​ണ വ്യാ​​പാ​​രി​​യാ​​യ കു​​ര്യ​​നാ​​ട് ഇ​​ട​​ത്തി​​നാ​​ല്‍ ജി​​മ്മി​​ച്ച​​ന് സ്വ​​ര്‍​ണം​പോ​ലെ​ത​ന്നെ ഇ​​ഷ്ട​​മാ​​ണ് ചേ​​ന​​കൃ​​ഷി​യും. നാ​​ളു​​ക​​ളാ​​യി ന​​ട​​ത്തു​​ന്ന ചേ​​ന​​കൃ​​ഷി​​യി​​ലൂ​​ടെ ല​​ക്ഷ​​ങ്ങ​​ളാ​​ണ് ജി​​മ്മി​​ച്ച​​ന്‍ സ​​മ്പാ​​ദി​​ക്കു​​ന്ന​​ത്. സ​​മ്മി​​ശ്ര കൃ​​ഷി​​യാ​​ണെ​​ങ്കി​​ലും ചേ​​ന​​യ്ക്ക് പ്രാ​​ധാ​​ന്യം ന​​ല്‍​കി​​യു​​ള്ള കൃ​​ഷി​​യി​​ട​​ത്തി​​ല്‍​നി​​ന്ന് വ​​ലി​​യ വ​​രു​​മാ​​നം സ​​മ്മാ​​നി​​ക്കു​​ന്ന​​ത് ചേ​​ന​​യാ​​ണെ​​ന്ന് ജി​​മ്മി​​ച്ച​​ന്‍ പ​​റ​​യു​​ന്നു.
ഒ​​രേ​​ക്ക​​റോ​​ളം സ്ഥ​​ല​​ത്ത് 800 ചു​​വ​​ടി​​ലേ​​റെ ചേ​​ന​​യാ​​ണ് ഇ​​ക്കു​​റി വി​​ള​​വെ​​ടു​​ത്തു തു​​ട​​ങ്ങി​​യി​​ട്ടു​​ള്ള​​ത്. 10 കി​​ലോ​​ഗ്രാ​​മി​​നു മു​​ക​​ളി​​ലാ​​ണ് ഓ​​രോ ചേ​​ന​​യു​​ടെ​​യും തൂ​​ക്കം. എ​​ട്ടു​​നോ​​മ്പ് ആ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ട​​വ​​ക​​യാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യി​​ല്‍ ക​​ര്‍​ഷ​​ക​​ദി​​ന​​ത്തി​​ല്‍ ജി​​മ്മി​​ച്ച​​ന്‍ സ​​മ​​ര്‍​പ്പി​​ച്ച​​ത് 30 കി​​ലോ​​ഗ്രാ​​മി​​ലേ​​റെ തൂ​​ക്ക​​മു​​ള്ള ഒ​​റ്റ ചേ​​ന​​യാ​​ണ്.

കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​ക്ക​​വ​​ല​​യി​​ല്‍ ഇ​​ട​​ത്തി​​നാ​​ല്‍ ജ്വ​​ല്ല​​റി ന​​ട​​ത്തു​​ന്ന ജി​​മ്മി​​ച്ച​​ന്‍ ഇ​​തി​​നി​​ട​​യി​​ല്‍ സ​​മ​​യം ക​​ണ്ടെ​​ത്തി ക​​ഴി​​ഞ്ഞ 10 വ​​ര്‍​ഷ​​മാ​​യി ചേ​​ന​​യും തെ​​ങ്ങും ക​​വു​​ങ്ങും കൃ​​ഷി ചെ​​യ്ത് ല​​ക്ഷ​​ങ്ങ​​ളു​​ടെ വ​​രു​​മാ​​ന​​മാ​​ണ് നേ​​ടു​​ന്ന​​ത്. 8000 കി​​ലോ​​യോ​​ളം ചേ​​ന ഇ​​ക്കു​​റി വി​​ള​​വെ​​ടു​​ക്കാ​​നാ​​വു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് അ​​ദ്ദേ​​ഹം. പ​​രി​​പാ​​ല​​ന​​ത്തി​​ന്‍റെ ചെ​​ല​​വും സ​​മ​​യ​​വും ചേ​​ന കൃ​​ഷി​​ക്ക് കു​​റ​​വാ​​യ​​തി​​നാ​​ല്‍ ഏ​​റ്റ​​വും ലാ​​ഭ​​ക​​ര​​മാ​​യ ഒ​​രു വി​​ള​​വ് കൂ​​ടി​​യാ​​ണി​​തെ​​ന്ന് ജി​​മ്മി​​ച്ച​​ന്‍ പ​​റ​​യു​​ന്നു.

ഒ​​രു കി​​ലോ തൂ​​ക്കം വ​​രു​​ന്ന നാ​​ളി​​കേ​​ര​​വും ജി​​മ്മി​​ച്ച​​ന്‍റെ കൃ​​ഷി​​യി​​ട​​ത്തി​​ലെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up