തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയില്‍ ചങ്ങനാശേരി അതിരൂപതാ മാതൃവേദിയുടെ 46-ാം ജന്മദിനാഘോഷ സമ്മേളനവും മാതൃസംഗമവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
തെള്ളകം: മൂല്യശോഷണം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ കുടുംബങ്ങളിലും സമൂഹത്തിലുമുള്ള മാതാക്കളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ചങ്ങനാശേരി അതിരൂപതാ മാതൃവേദിയുടെ 46-ാം ജന്മദിനാഘോഷ സമ്മേളനവും മാതൃസംഗമവും തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി.
നാടിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ വനിതകള്‍ കൂടുതലായി രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചങ്ങനാശേരി മാതൃവേദി അതിരൂപതാ പ്രസിഡന്റ് ഡോ. റോസമ്മ സോണി അധ്യക്ഷത വഹിച്ചു.
ഡോ.ആന്‍സി ജോസഫ്, അതിരൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോണിക്കുട്ടി തറക്കുന്നേല്‍, ഫാ. ഏബ്രഹാം കരിപ്പിങ്ങാപുറം, ഫാ. ജോസഫ് ആലുങ്കല്‍, സിസ്റ്റര്‍ ലിന്‍സ് മേരി തിരുനിലം, സാലി ജോജി, അനു ഷിജോ, റോയി കപ്പാങ്കല്‍, ഷീന സിബി, മോളിമ്മ ആന്റണി, ഗ്രേസി സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ 18 ഫൊറോനകളില്‍നിന്ന് 1200 പ്രതിനിധികള്‍ പങ്കെടുത്തു.