x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി പി​.സി. വി​ഷ്ണു​നാ​ഥ് ഇ​ന്ന് തെ​ന്മ​ല​യി​ല്‍

വെബ് ഡെസ്ക്
Published: September 21, 2026 01:21 AM IST | Updated: September 21, 2026 01:21 AM IST

മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്

പു​ന​ലൂ​ര്‍: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യാ​യ തെ​ന്മ​ല​യി​ല്‍ മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ് ഇ​ന്ന് സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. ഉ​ച്ചക​ഴി​ഞ്ഞാ​ണ് മ​ന്ത്രി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഇ​ക്കോ ടൂ​റി​സ​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ണ് തെ​ന്മ​ല.

തെ​ന്മ​ല​യി​ലെ വി​പു​ല​മാ​യ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ച് ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ടൂ​റി​സം സം​വി​ധാ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക​യും ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ തെ​ന്മ​ല ഇ​ക്കോ ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും പു​ന​ലൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി ഇ​ന്ന് സ​ന്ദ​ര്‍​ശി​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up