x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​ട ജ​ലോ​ത്സ​വ​വും സി​ബി​എ​ല്‍ വ​ള്ളം​ക​ളി​യും 23ന് ​

വെബ് ഡെസ്ക്
Published: September 21, 2026 01:26 AM IST | Updated: September 21, 2026 01:26 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: 54-ാമ​ത് ക​ല്ല​ട ജ​ലോ​ത്സ​വ​വും സം​സ്ഥാ​ന ടൂ​റി​സം​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ചാ​മ്പ്യ​ന്‍​സ് ബോ​ട്ട്‌​ലീ​ഗി​ന്‍റെ ര​ണ്ടാം പാ​ദ​മ​ത്സ​ര​വും ക​ല്ല​ട ആ​റ്റി​ലെ മു​തി​ര​പ​റ​മ്പ്-​കാ​രൂ​ത്ത​റ​ക്ക​ട​വു നെ​ട്ടാ​യ​ത്ത്് 23ന് ​ന​ട​ക്കും.

നെ​ഹ്‌റു​ട്രോ​ഫി മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച ഒ​ന്‍​പ​ത് ചു​ണ്ട​ന്‍​വ​ള്ള​ങ്ങ​ളും 15ല്‍ ​പ​രം വെ​പ്പ്, ഇ​രു​ട്ട്കു​ത്തി​ വി​ഭാ​ഗ​ത്തി​ലു​ള്ള വ​ള്ള​ങ്ങ​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും . ക​ല്ല​ട ജ​ലോത്സ​വ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ക​ല്ല​ട​യാ​റ്റി​ല്‍ ഇ​ത്ര​യു​മ​ധി​കം മ​ത്സ​ര വ​ള്ള​ങ്ങ​ള്‍ എ​ത്തി​ച്ചേ​രു​ന്ന​ത്.

23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ജ​ല​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ത്സ​ലാ സ​തീ​ഷ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ മാ​യ നെ​പ്പോ​ളി​യ​ന്‍, സൈ​മ​ണ്‍ വ​ര്‍​ഗീ​സ്, അം​ബി​കാ​കു​മാ​രി, സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം ഡോ.​പി.​കെ. ഗോ​പ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ര​ണ്ടാ​യി ന​ട​ത്തി​വ​ന്ന ക​ല്ല​ട ജ​ലോ​ത്സ​വ​വും സി​ബി​എ​ല്ലും ഈ ​വ​ര്‍​ഷം മു​ത​ല്‍ ഒ​ന്നി​ച്ചു ന​ട​ത്തു​ക​യാ​ണ്. ടൂ​റി​സം വ​കു​പ്പ്, ക​ല്ല​ട ജ​ലോ​ത്സ​വ ക​മ്മി​റ്റി, ക​ല്ല​ട​യി​ലെ മൂ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, ബോ​ട്ട് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍, രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ., ഡി​റ്റി​പി​സി സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് കേ​ശ​വ്, മ​ണ്‍​ട്രോ​ത്തു​രു​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യാ നെ​പ്പോ​ളി​യ​ന്‍ ജ​ലോ​ത്സ​വ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷി​ബു, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, സ്വാ​ഗ​തം സം​ഘം ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് ആ​റ്റു​പു​റം, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ. ​അ​നീ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham DistrictNews DeepikaNews Boat Festiva

Recent News

Corehub Up