x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ ദ​ർ​ശ​ന​ത്തി​രു​നാ​ൾ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 12:44 AM IST | Updated: September 21, 2026 12:44 AM IST

അ​തി​ര​മ്പു​ഴ സെന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യിൽ പ​രി​ശു​ദ്ധ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ ദ​ർ​ശ​നത്തിരു​നാ​ളിന് സമാപനംകുറിച്ച് ഇന്നലെ നടന്ന പ്ര​ദ​ക്ഷി​ണം.

അ​​തി​​ര​​മ്പു​​ഴ: സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ സ്വ​​ർ​​ഗാ​​രോ​​പി​​ത മാ​​താ​​വി​ന്‍റെ ദ​​ർ​​ശ​​ന​ത്തി​​രു​​നാ​​ൾ ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടെ സ​​മാ​​പി​​ച്ചു. വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​നി​​ന്നാ​​രം​​ഭി​​ച്ച പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യും ചെ​​റി​​യ​​പ​​ള്ളി​​യും ചു​​റ്റി വ​​ലി​​യ​​പ​​ള്ളി​​യി​​ൽ തി​​രി​​കെ​​യെ​​ത്തി സ​​മാ​​പി​​ച്ചു. നൂ​​റു ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ൾ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ പ​​ങ്കു​​ചേ​​ർ​​ന്നു.

രാ​​വി​​ലെ 5.40ന് ​​വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ് അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷം പ​​രി​​ശു​​ദ്ധ ക​​ന്യാ​​മ​​റി​​യ​​ത്തി​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​ന്‍റെ​​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ പ​​ര​​സ്യ​വ​​ണ​​ക്ക​​ത്തി​​നാ​​യി മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ച്ചു. വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ് മു​​ഖ്യ​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ആ​​ധ്യാ​​ത്മി​​ക പി​​താ​​വ് ഫാ. ​​ഏ​​ബ്രാ​​ഹം കാ​​ടാ​​ത്തു​​ക​​ളം, അ​​സി​. വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​വി​​പി​​ൻ ക​​ട്ട​​ത്ത​​റ, ഫാ. ​​ടോ​​ണി മ​​ണ​​ക്കു​​ന്നേ​​ൽ, ഫാ. ​​മാ​​ർ​​ട്ടി​​ൻ നീ​​ള​​പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഫാ. ​​ഡോ. മാ​​ണി പു​​തി​​യി​​ടം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി.

പ​​ത്തി​​ന് ഫാ. ​​ജോ​​സ​​ഫ് കു​​റ​​ശേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ തി​​രു​​നാ​​ൾ റാ​​സ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. ഫാ. ​​ജേ​​ക്ക​​ബ് വ​​ട്ട​​ക്കാ​​ട്ട് വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കി. വൈ​​കു​​ന്നേ​​രം ഫാ.​ ​ഡോ. ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷ​​മാ​​യി​​രു​​ന്നു തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. കൊ​​ടി​​യി​​റ​​ക്കി​​നു ശേ​​ഷം പ​​രി​​ശു​​ദ്ധ ക​​ന്യാ​​മ​​റി​​യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ മ​​ദ്ബ​​ഹ​​യി​​ൽ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ച്ചു.

കൈ​​ക്കാ​​ര​​ന്മാ​​രാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ർ​​ക്കോ​​സ് കു​​ഴി​​ന്തൊ​​ട്ടി​​യി​​ൽ, ജോ​​ൺ​​സ​​ൺ ജോ​​സ​​ഫ് തോ​​ട്ട​​ത്തി​​ൽ, സാ​​ബു ജോ​​സ​​ഫ് നി​​ര​​വ​​ത്ത്, ഷാ​​ജി തോ​​മ​​സ് പു​​ല്ലു​​കാ​​ലാ, പാ​​രീ​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി സോ​​ജ​​ൻ ക​​ണ്ണാ​​ശേ​​രി, പ്ര​​സു​​ദേ​​ന്തി ടി.​​എം. വ​​ർ​​ക്കി ത​​ട​​ത്തി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Tags : Nattuvishesham DistrictNews DeepikaNews Thirunal

Recent News

Corehub Up