എംസി റോഡില്‍ തുകലശേരിയില്‍ അപകടത്തില്‍പെട്ട പിക്കപ്പ് വാനും സ്കൂട്ടറും.
തിരുവല്ല: എംസി റോഡിലെ തിരുവല്ല തുകലശേരിയില്‍ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനന് (29), ബീഹാര്‍ സ്വദേശി നിയാസ് ഹവാരി (28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം.
നിയന്ത്രണംവിട്ട് എത്തിയ പിക്കപ്പ്വാന്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അജീഷിനെ ഉടന്‍തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജീഷ് ഹവാരിയും ഇന്നലെ ഉച്ചയോടെ മരിച്ചു.
സംഭവ സമയം കനത്ത മഴ ഉണ്ടായിരുന്നു. പിക്കപ്പ് മഴ വെള്ളത്തില്‍ തെന്നി മാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പിക്കപ്പിലെ ഡ്രൈവര്‍ക്ക് കാര്യമായ പരിക്കില്ല. തിരുവല്ല പോലീസ് മേല്‍നടപടി സ്വീകരിച്ചു.
Tags : NattuVishesham DistrictNews