x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ്

വെബ് ഡെസ്ക്
Published: September 21, 2026 12:34 AM IST | Updated: September 21, 2026 12:34 AM IST

വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് കോ​മ്പൗ​ണ്ടി​ല്‍ വി​ഹ​രി​ക്കു​ന്ന തെ​രു​വു നാ​യ​ക്കൂ​ട്ടം.

ച​ങ്ങ​നാ​ശേ​രി: തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ലെ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും. എ​ഴു​പ​തു വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളു​മാ​യി ഇ​രു​പ​ത് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് വ്യാ​പി​ച്ചുകി​ട​ക്കു​ന്ന ഇ​ന്‍​ഡ​സ്ട്രി​യ​ല്‍

എ​സ്റ്റേ​റ്റി​ല്‍ നൂ​റു​ക​ണ​ക്കി​നു തെ​രു​വുനാ​യ്ക്ക​ളാ​ണ് വി​ഹ​രി​ക്കു​ന്ന​ത്.
സ്ഥാ​പ​ന​മു​ട​മ​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും നേ​രേ കു​ര​ച്ചു​ചാ​ടു​ന്ന അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ള്‍ വ​ലി​യ ഭീ​ഷ​ണി​യാ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ള്‍ എ​സ്റ്റേ​റ്റി​നു പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​തു യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​സ​ഞ്ചാ​രി​ക​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

എ​സ്റ്റേ​റ്റി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ആ​ഹാ​രം പാ​ച​കം ചെ​യ്യു​ന്ന​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും അ​ല​ക്ഷ്യ​മാ​യി വി​ത​റു​ന്ന​തു തെ​രു​വു​നാ​യ്ക്ക​ള്‍​ക്കു ഭ​ക്ഷ​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് നാ​യ്ക്ക​ള്‍ പെ​റ്റു​പെ​രു​കു​ന്ന​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും സി​ഡ്‌​കോ​യും സ​ത്വ​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

പ്ര​തി​ക​ര​ണ​ങ്ങ​ൾ

വ​ലി​യ വി​പ​ത്തും ഭീ​ഷ​ണി​യും

ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ലെ തെ​രു​വുനാ​യ്ക്ക​ള്‍ വ​ലി​യ വി​പ​ത്താ​യി മാ​റിയിരിക്കുന്നു. ഒ​രു​വ​ര്‍​ഷം​മു​മ്പ് എ​സ്റ്റേ​റ്റി​നു സ​മീ​പം പേ​ബി​ഷ​ബാ​ധ​യേ​റ്റ തെ​രു​വുനാ​യ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം അ​ര​ഡ​സ​നോ​ളം ആ​ളു​ക​ളെ അ​ക്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി. ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം.

തോ​മ​സ് പാ​ലാ​ത്ര, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍

 ഭ​യ​ത്തോ​ടെ പ്ര​വേ​ശി​ക്കേ​ണ്ട അ​വ​സ്ഥ

തെ​രു​വുനാ​യ്ക്ക​ളു​ടെ വി​ഹാ​രം​മൂ​ലം വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍ ഭ​യ​ത്തോ​ടെ മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കൂ. ഏ​തു​സ​മ​യ​വും ഇ​വ​ക​ള്‍ അ​ക്ര​മ​കാ​രി​ക​ളാ​കും. സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ഇ​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ.

‌‌വി​ല്‍​സ​ണ്‍ പാ​ത്തി​ക്ക​ല്‍, ഏ​ഷ്യ​ന്‍ റ​ബ​ര്‍​വ​ര്‍​ക്സ് ഉ​ട​മ

തെ​രു​വുനാ​യ്ക്ക​ളെനി​യ​ന്ത്രി​ക്ക​ണം

വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍ തെ​രു​വുനാ​യ്ക്ക​ള്‍ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പേ​ടി സ്വ​പ്‌​ന​മാ​ണ്. ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ ന​ട​ത്ത​ണം.

കെ.​ജെ.​ ലൂ​യി​സ്
ച​ങ്ങ​നാ​ശേ​രി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ്, ഇ​ന്‍​ഡ​സ്ട്രീ​സ് അ​സോ. പ്ര​സി​ഡ​ന്‍റ്.

Tags : Nattuvishesham DistrictNews DeepikaNews dogs

Recent News

Corehub Up