x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​പ്പാ​ടി എ​ല്‍​പി സ്‌​കൂ​ളി​ല്‍ പി​എം പോ​ഷ​ണ്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ആരംഭിച്ചു

വെബ് ഡെസ്ക്
Published: September 21, 2026 12:40 AM IST | Updated: September 21, 2026 12:40 AM IST

പി​​എം പോ​​ഷ​​ണ്‍ സ്‌​​കൂ​​ള്‍ ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി പ​​ബ്ലി​​ക് ഹി​​യ​​റിം​​ഗ് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

കോ​​ട്ട​​യം: വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വു​​മാ​​യി ക​​രു​​ത്തു​​ള്ള​​വ​​രാ​​ക്കി വ​​ള​​ര്‍​ത്താ​​ന്‍ സ​​മൂ​​ഹ​​ത്തി​​നും സ​​ര്‍​ക്കാ​​രു​​ക​​ള്‍​ക്കും ക​​ട​​മ​​യു​​ണ്ടെ​​ന്ന് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ.

ത​​ല​​പ്പാ​​ടി എ​​ല്‍​പി സ്‌​​കൂ​​ളി​​ല്‍ പി​​എം പോ​​ഷ​​ണ്‍ ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​യു​​ടെ കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ലാ പ​​ബ്ലി​​ക് ഹി​​യ​​റിം​​ഗ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.
പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ല​​താ​​കു​​മാ​​രി സ​​ലി​​മോ​​ന്‍ അ​​ധ്യ​​ക്ഷ​​ത ​വ​​ഹി​​ച്ചു. വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തം​​ഗം സി​​സി ബോ​​ബി, കി​​ല ഫെ​​സി​​ലി​​റ്റേ​​റ്റ​​ര്‍ സാ​​ബു മാ​​ത്യു, കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍ അ​​നി​​ല്‍ കെ. ​​തോ​​മ​​സ്, ഉ​​ച്ച​​ഭ​​ക്ഷ​​ണ ഓ​​ഫീ​​സ​​ര്‍ ലൂ​​യി​​സ് ജോ​​സ​​ഫ്, സ​​പ്ലൈ​​കോ മാ​​നേ​​ജ​​ര്‍ ടി.​​ജെ.​ സാ​​ലി​​ച്ച​​ന്‍, ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ കാ​​ളി ദാ​​സ്, കി​​ല ജി​​ല്ലാ ഫ​​സി​​ലി​​റ്റേ​​റ്റ​​ര്‍ ടി.​​വി. ഉ​​ദ​​യ​​ഭാ​​നു, എം. ​​ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍, പ്ര​​ധാ​​നാ​​ധ്യാ​​പി​​ക​​മാ​​രാ​​യ ഗ്ലോ​​റി കെ. ​​ജേ​​ക്ക​​ബ്, പ്ര​​തി​​ഭ പ​​ട​​നി​​ലം, ശാ​​ലി​​നി ജോ​​സ​​ഫ്, ടി.​​ടി. ഗീ​​ത, കെ.​​എ​​സ്. ബ​​റ്റ്‌​​സി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Talapadi

Recent News

Corehub Up