x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​ട്ടി​​ക​​ജാ​​തി ന​​യം പ്ര​​ഖ്യാ​​പി​​ക്കും: മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ്

വെബ് ഡെസ്ക്
Published: September 21, 2026 12:42 AM IST | Updated: September 21, 2026 12:42 AM IST

ബി​​വി​എ​​സ് സം​​സ്ഥാ​​ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ജ​​ല​​വി​​ഭ​​വ- ഭ​​വ​​ന നി​​ർ​​മാ​​ണ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

കോ​​ട്ട​​യം: വി​​ദ്യാ​​ഭ്യാ​​സം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പ​​ട്ടി​​ക​​ജാ​​തി സ​​മൂ​​ഹം വി​​വേ​​ച​​നം നേ​​രി​​ടു​​ന്നു​​ണ്ടെ​​ന്ന് ജ​​ല​​വി​​ഭ​​വ -ഭ​​വ​​ന നി​​ർ​​മാ​​ണ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ്. സാ​​ൻ​​ജോ​​സ് ഓ​ഡി​​റ്റേ​​റി​​യ​ത്തി​ൽ ന​​ട​​ന്ന ബി​​വി​​എ​​സ് 52-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. പ​​ട്ടി​​ക​​ജാ​​തി വി​​ക​​സ​​ന ന​​യം ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നും പ​​ട്ടി​​ക​​ജാ​​തി ജ​​ന​​സ​​മൂ​​ഹ​​ത്തെ ചേ​​ർ​​ത്തു പി​​ടി​​ക്കു​​ക​​യെ​​ന്ന​​താ​​ണ് സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

ബി​​വി​​എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​തി​​ഭ​​ക​​ളെ മ​​ന്ത്രി അ​​നു​​മോ​​ദി​​ച്ചു. ആ​​യി​​ക്ക​​ൽ ക്ഷേ​​ത്ര പു​​ന​​രു​​ദ്ധാ​​ര​​ണ കൂ​​പ്പ​​ൺ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം റ​​ബ​​ർ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ഹ​​രി നി​​ർ​​വ​​ഹി​​ച്ചു.
ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് മൈ​​ലാ​​ട്ടു​​പാ​​റ, ടി.​​ആ​​ർ. അ​​നി​​ൽ​​കു​​മാ​​ർ, ജി. ​​മു​​ര​​ളീ​​ധ​​ര​​ൻ, ഡി. ​​സു​​രേ​​ഷ്, സി.​​എ​​സ്.​​ശ​​ശീ​​ന്ദ്ര​​ൻ, ര​​ക്ഷാ​​ധി​​കാ​​രി പി.​​ആ​​ർ. ശി​​വ​​രാ​​ജ​​ൻ, വി​​ജ​​യ് ബാ​​ല​​കൃ​​ഷ്ണ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ൾ

പ്ര​​സി​​ഡ​​ന്‍റ് - രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ൽ(​​കോ​​ട്ട​​യം), ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി - സു​​രേ​​ഷ് മൈ​​ലാ​​ട്ടു​​പാ​​റ(​​കോ​​ട്ട​​യം), ര​​ക്ഷാ​​ധി​​കാ​​രി - പി.​​ആ​​ർ. ശി​​വ​​രാ​​ജ​​ൻ, വൈ​​സ് പ്ര​​സി​​ഡ​ന്‍റു​മാ​​ർ - വി​​ജ​​യ് ബാ​​ല​​കൃ​​ഷ്ണ​​ൻ(​​ആ​​ല​​പ്പു​​ഴ), സി.​​എ​​സ്. ശ​​ശീ​​ന്ദ്ര​​ൻ (ഇ​​ടു​​ക്കി), സെ​​ക്ര​​ട്ട​​റി​​മാ​​ർ - എ.​​വി. മ​​നോ​​ജ് (എ​​റ​​ണാ​​കു​​ളം) , ഷീ​​ജ ബി​​നു (കോ​​ട്ട​​യം), ഓ​​ർ​​ഗ​​നൈ​​സ​​ർ​​മാ​​ർ - സ​​ജി. സി.​​എം. (കോ​​ട്ട​​യം), സു​​ജാ​​ത പി. (​​കൊ​​ല്ലം), എ​​ൻ.​​എ​​സ്. കു​​ഞ്ഞു​​മോ​​ൻ (കോ​​ട്ട​​യം), എം.​​എ​​സ്. ച​​ന്ദ്ര​​ൻ (തി​​രു​​വ​​ന​​ന്ത​​പു​​രം).

Tags : Nattuvishesham DistrictNews DeepikaNews Scheduled Caste

Recent News

Corehub Up