x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം​

വെബ് ഡെസ്ക്
Published: September 20, 2026 11:44 PM IST | Updated: September 20, 2026 11:44 PM IST

ആ​ൽ​ബി​ൻ

ക​ഞ്ഞി​ക്കു​ഴി: വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന​തി​നിടെ ​കാ​ൽ വ​ഴു​തിവീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ആ​ൽ​പ്പാ​റ വെ​ട്ടി​ക്ക​ൽ ദേ​വ​സ്യ​യു​ടെ മ​ക​ൻ ആ​ൽ​ബി​ൻ (27) ആ​ണ് മ​രി​ച്ച​ത്. പാ​ൽ​ക്കു​ളം​മേ​ട് വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ വ്യൂ ​പോ​യി​ന്‍റിൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നിടെ പാ​റ​യി​ൽനി​ന്ന് കാ​ൽ വ​ഴു​തി​ കൊ​ക്ക​യി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ടം.

ഒ​പ്പമു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും ക​ഞ്ഞി​ക്കു​ഴി പൊ​ലി​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ൽ​ബി​നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ക​ഞ്ഞി​ക്കു​ഴി പൊ​ലിസ് മേ​ൽന​ടപ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ഞ്ഞി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. അമ്മ: മി​നി. സ​ഹോ​ദ​രി: ആ​ൽ​ബി.

Tags : Nattuvishesham DistrictNews DeepikaNews tragic

Recent News

Corehub Up