x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെണ്ടുമല്ലികൾ പൂത്തുലഞ്ഞു; വിപണി‍യില്ലാതെ കർഷകർ

വെബ് ഡെസ്ക്
Published: September 20, 2026 11:46 PM IST | Updated: September 20, 2026 11:46 PM IST

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ത​ണ​ൽ ക​ർ​ഷ​കസം​ഘം കൃ​ഷി ചെ​യ്ത ചെ​ണ്ടു​മ​ല്ലി പൂ​വിട്ടപ്പോൾ.

ചെ​റു​തോ​ണി: ഓ​ണവി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷിചെ​യ്ത ചെ​ണ്ടു​മ​ല്ലി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്താ​ൽ വൈ​കി പൂ​വി​ട്ട​തി​നാ​ൽ വി​പ​ണി ക​ണ്ടെ​ത്താ​നാ​വാ​തെ ക​ർ​ഷ​ക​ർ. കി​ലോക​ണ​ക്കി​ന് ചെ​ണ്ടു​മ​ല്ലി​ക​ൾ പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് കാ​ണാ​ൻ മ​നോ​ഹ​രമെങ്കി​ലും ക​ർ​ഷ​ക​രുടെ മനസിൽ തീയാണ്.

പൂക്കൾക്ക് ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന പൂ​ക്ക​ൾ​ക്ക് കേ​ര​ള വി​പ​ണി​യി​ൽ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്. എ​ന്നാ​ൽ പ്രാ​ദേ​ശി​ക​മാ​യി ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്തെ​ടു​ക്കു​ന്ന പൂ​ക്ക​ൾ​ക്ക് അ​തേ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ ചെ​ണ്ടു​മ​ല്ലി ഉ​ൾ​പ്പെ​ടെ​യു​ള്ള പൂ​കൃ​ഷി വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് ക​ർ​ഷ​ക​ർ തെ​ളി​യി​ച്ചി​രി​ക്കുകയാ​ണ്. പൂ​കൃ​ഷി വി​ജ​യ​മാ​ണെ​ങ്കി​ലും ആ​വ​ശ്യ​മാ​യ വി​പ​ണി ഇ​ല്ലാത്തതാ​ണ് പ്ര​ധാ​ന പ്ര​ശ്നം.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന "ത​ണ​ൽ' ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ സെ​ൽ​ഫി പോ​യി​ന്‍റാ​ണ്.

ഹ​രി​താ​ര​വം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ചെ​ണ്ടു​മ​ല്ലി തൈ​ക​ളാ​ണ് ഇ​വ​ർ കൃ​ഷി ചെ​യ്ത​ത്. ന​ല്ല വി​ള​വാണ് ലഭിച്ചത്. അതിൽ സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും പൂ​ക്ക​ൾ വി​റ്റ​ഴി​ക്കാ​നാ​കാ​ത്ത​തി​ന്‍റെ വേ​ദ​നയാണ് കർഷകരുടെ മുഖത്ത്. വി​പ​ണി​യു​ണ്ടാ​യാ​ൽ മി​ക​ച്ച രീ​തി​യി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്യാ​നാ​കു​മെ​ന്ന് കർഷകർ പറയുന്നു.

Tags : Nattuvishesham DistrictNews DeepikaNews Marigolds

Recent News

Corehub Up