പ്രതീകാത്മക ചിത്രം
ധനകാര്യ കമ്മീഷന് ഗ്രാന്റ്
കോട്ടയം: ജില്ലയിലെ 61 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പതിനാറാം ധനകാര്യ കമ്മീഷന് ഗ്രാന്റില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ശുചിത്വം മാലിന്യ സംസ്കരണം, ജല സംരക്ഷണം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക.
ഗ്രാമീണമേഖലയില്‍ കുടിവെള്ള പദ്ധതികളുടെ പരിപാലനം, തോടുകളുടെ ആഴം കൂട്ടല്‍, ശുചിമുറി നിര്‍മാണം, ബിന്നുകള്‍ വിതരണം തുടങ്ങിയവ അംഗീകാരം ലഭിച്ച പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കോട്ടയം നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയും യോഗം അംഗീകരിച്ചു. ജില്ലയിലെ ആറു നഗരസഭകളുടെയും സ്പില്‍ ഓവര്‍ അധിക തുകയ്ക്കുള്ള പ്രോജക്ടുകള്‍ക്കും അനുമതിയായി.
കോട്ടയം നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയും യോഗം അംഗീകരിച്ചു. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത്, ഡെപ്യൂട്ടി കളക്ടര്‍ രമ്യ എസ്. നമ്പൂതിരി, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര് എന്നിവര്‍ പങ്കെടുത്തു.