x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​: മ​ന്ത്രി ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: September 20, 2026 11:45 PM IST | Updated: September 20, 2026 11:45 PM IST

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം സം​ഘ​ടി​പ്പി​ച്ച കാ​തോ​ലി​ക്കേ​റ്റ് സ്ഥാ​പ​ന വാ​ർ​ഷി​ക​ത്തി​ന്‍റെ​യും മ​ല​ങ്ക​ര ന​സ്രാ​ണി യു​വ​ജ​ന​സം​ഗ​മ​ത്തി​ന്‍റെ​യും സ​മാ​പ​നം കു​റി​ച്ചു

കോ​ട്ട​യം: സാ​മൂ​ഹി​ക ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ച്ച കാ​തോ​ലി​ക്കേ​റ്റ് സ്ഥാ​പ​ന​വാ​ർ​ഷി​ക​വും മ​ല​ങ്ക​ര ന​സ്രാ​ണി യു​വ​ജ​ന​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​നെ തൂ​ഫാ​ൻ വാ​രി​യ​റാ​യി പ്ര​ഖ്യാ​പി​ച്ച മ​ന്ത്രി ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യെ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും തൂ​ഫാ​ൻ വാ​രി​യ​ർ ബാ​ഡ്ജും ധ​രി​പ്പി​ച്ചു.

മാ​ർ ഏ​ലി​യാ ക​ത്തീ​ഡ്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മ​ഹാ​റാ​ലി​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ആ‍​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ൽ​കി. ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടാ​നും വ​യോ​ജ​ന​ങ്ങ​ളെ ക​രു​താ​നും നാ​ടി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളി​ൽ കൈ​കോ​ർ​ക്കാ​നും യു​വ​ശ​ക്തി​ക്ക് ക​ഴി​യ​ണ​മെ​ന്ന് സ​ഭാ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ഒ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത യു​വ​ജ​ന​സ​ന്ദേ​ശ​വും ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​തോ​ലി​ക്കേ​റ്റ് സ്ഥാ​പ​ന വാ​ർ​ഷി​ക സ​ന്ദേ​ശ​വും ന​ൽ​കി.

ച​ല​ച്ചി​ത്ര​താ​രം മാ​ത്യു തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി. സോ​ദ​ര​ന് ഒ​രു സൗ​ധം ഭ​വ​ന പ​ദ്ധ​തി​യു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പു​റ​ത്തി​റ​ക്കി. ഭ​വ​ന​പ​ദ്ധ​തി​യി​ലേ​ക്ക് യു​വ​ജ​ന​പ്ര​സ്ഥാ​നം ഭാ​ര​വാ​ഹി​യാ​യ ജി​ജോ ടി. ​ജോ​ർ​ജ് 5 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.
മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, അ​ല്മാ​യ ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, ജോ​ൺ​സ് ഏ​ബ്ര​ഹാം കോ​നാ​ട്ട് റീ​ശ് കോ​ർ എ​പ്പി​സ്കോ​പ്പാ, മ​റി​യ ഉ​മ്മ​ൻ, ഫാ. ​കെ.​എം. സ​ഖ​റി​യ, ഫാ. ​തോ​മ​സ് ജോ​ർ​ജ്, ഫാ. ​തോ​മ​സ് കെ. ​മാ​ത്യു, ഫാ. ​ബി​നു മാ​ത്യൂ​സ് ഇ​ട്ടി, ഒ​സി​വൈ​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​വി​ജു ഏ​ലി​യാ​സ്, ഫാ. ​ജെ​യി​ൻ സി. ​മാ​ത്യു, രെ​ഞ്ചു എം. ​ജോ​യ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up