x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് കു​ത്തേ​റ്റു​മ​രി​ച്ച സം​ഭ​വ​ം: പ്ര​തി​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റിൽ


Published: May 19, 2026 02:10 AM IST | Updated: May 19, 2026 02:10 AM IST

അ​നൂ​പ്

എ​ട​ത്തി​രു​ത്തി: എ​ട​ത്തി​രു​ത്തി​യി​ൽ യു​വാ​വ് കു​ത്തേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ പ്ര​തി​യെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റ് ചെ​യ്തു.

എ​ട​ത്തി​രു​ത്തി അ​യ്യ​മ്പി​ടി ക​നാ​ൽ കാ​ളി​ക്കു​ട്ടി സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​നു സ​മീ​പം വ​ട്ട​പ്പു​ള്ളി വീ​ട്ടി​ൽ അ​നീ​ഷ്(43) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ അ​യ്യ​മ്പി​ള്ളി കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടി​ൽ അ​നൂ​പി​നെ​യാ​ണ് (42) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ അ​നീ​ഷി​ന്‍റെ വീ​ടി​നു​മു​ന്നി​ലെ റോ​ഡി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു മ​ണി​യോ​ടെ അ​നീ​ഷും അ​നൂ​പും ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ സു​ഹൃ​ത്തു​ക്ക​ൾ അ​യ്യ​മ്പി​ടി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു.

അ​വി​ടെ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം രാ​ത്രി എ​ട്ടോ​ടെ അ​നീ​ഷും അ​നൂ​പും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ അ​നൂ​പ്, അ​നീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യും ക​ത്തി​യു​പ​യോ​ഗി​ച്ച് അ​നീ​ഷി​ന്‍റെ വ​യ​റ്റി​ൽ കു​ത്തു​ക​യു​മാ​യാ​യി​രു​ന്നു. കു​ത്തേ​റ്റ അ​നീ​ഷി​ന്‍റെ നി​ല​വി​ളി​കേ​ട്ട് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ജ്യേ​ഷ്ഠ​ൻ സ​ന്തോ​ഷും പ​രി​സ​ര​വാ​സി​ക​ളും ഓ​ടി​യെ​ത്തി ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സി​ൽ വ​ല​പ്പാ​ട് ദ​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​നീ​ഷ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​നൂ​പി​നെ അ​യ്യ​മ്പി​ടി ഉ​ന്ന​തി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നാ​ണ് ക​യ്പ​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​നൂ​പ് ക​യ്പ​മം​ഗ​ലം, മ​തി​ല​കം, കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​യ്പ​മം​ഗ​ലം​സി​ഐ ബി​ജി​ത്ത്, എ​സ്ഐ പ​ദ്മ​രാ​ജ​ൻ, എ​സ്ഐ ജോ​ഷ്യ​ർ, എ​സ്ഐ അ​ജാ​സു​ദീ​ൻ, സി​പി​ഒ ഷി​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. തൃ​ശൂ​ർ എ​ക്സൈ​സ് അ​ക്കാ​ദ​മി​യി​ലെ താ​ൽ​ക്കാ​ലി​ക പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​ണ് കൊ​ല്ല​പ്പെ​ട്ട അ​നീ​ഷ്. പ്ര​തി​യാ​യ അ​നൂ​പ് കോ​ൺ​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യാ​ണ്.

Tags : Youth stabbed nattuvishesham local news

Recent News

Corehub Up