x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

05
AUG
2026

മാ​റി​പ്പോ​കാ​ൻ പ​റ​യൂ ഈ ​മാ​ലി​ന്യ​മ​ല​ക​ളോ​ട്

Editorial Audio


Published: August 5, 2026 12:00 AM IST | Updated: August 4, 2026 10:08 PM IST

മ​റ്റാ​രും കാ​ണു​ന്നി​ല്ലെ​ന്നും സി​സി​ടി​വി കാ​മ​റ​യി​ല്ലെ​ന്നും ഉ​റ​പ്പാ​യാ​ൽ ‍ഏ​തു മാ​ലി​ന്യ​വും എ​വി​ടെ​യും വ​ലി​ച്ചെ​റി​യാ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​യി മ​ല​യാ​ളി​ക​ളി​ലേ​റെ​യും മാ​റി. അ​ങ്ങ​നെ നാം ​മു​ക്കി​യ​തെ​ല്ലാം പെ​രു​മ​ഴ ഇ​ത്ത​വ​ണ​യും പൊ​ക്കി​ക്കൊ​ണ്ടു വ​ന്നി​ട്ടു​ണ്ട്. വി​സ​ർ​ജ്യ​ത്തോ​ടു​ക​ളെ​ല്ലാം രാ​ജ​വീ​ഥി​ക​ളോ​ടു ചേ​ർ​ന്നു​ക​ഴി​ഞ്ഞു. സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മു​ള്ള തി​ന്മ​യാ​ണി​ത്. തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പു​ക​ളി​ലേ​ക്ക് മ​ഴ​ക്കാ​ല ദു​രി​ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ചു​രു​ക്കു​ന്ന​തു​പോ​ലെ, "ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ'​ന്ന ബോ​ർ​ഡ് സ്ഥാ​പ​ന​ത്തി​ലും പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന ഹ​രി​ത​ക​ർ​മ​സേ​ന​യി​ലും അ​പ​ര്യാ​പ്ത​മാ​യ സം​സ്ക​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ലും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​മൊ​തു​ക്കി​യ നാ​ടാ​ണ് കേ​ര​ളം. എ​വി​ടെ മാ​ലി​ന്യം ത​ള്ളു​മെ​ന്ന് ധാ​ര​ണ​യി​ല്ലാ​ത്ത ജ​നം എ​ല്ലാ​യി​ട​ത്തും മാ​ലി​ന്യ​മെ​റി​ഞ്ഞു. അ​ങ്ങ​നെ ന​മ്മു​ടെ നി​ര​ത്തു​ക​ളും ജ​ല​സ്രോ​ത​സു​ക​ളും വി​ഷ​മ​യ​മാ​യി. വ​ർ​ഷാ​വ​ർ​ഷം മ​ഴ ന​ട​ത്തു​ന്ന ഈ "​ശു​ചീ​ക​ര​ണ​പ്ര​ക്രി​യ'​കൂ​ടി ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ൽ കേ​ര​ള മാ​തൃ​ക​യു​ടെ ചെ​ന്പു തെ​ളി​ഞ്ഞേ​നേ.

ഓ​രോ മ​ഴ​ക്കാ​ല​വും പ​ല ദു​രി​ത​ങ്ങ​ളു​മാ​യാ​ണ് എ​ത്തു​ന്ന​ത്. അ​തി​ൽ പ്ര​ധാ​നം ജീ​വ​ഭ​യ​മാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലു​മൊ​ക്കെ​യാ​യി ഇ​തി​ന​കം 25 പേ​രാ​ണ് ഇ​ത്ത​വ​ണ മ​രി​ച്ച​ത്. നി​ര​വ​ധി മ​നു​ഷ്യ​ർ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. പ​ക്ഷേ, ജീ​വ​ഹാ​നി​യും മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളും പ​ര​മാ​വ​ധി കു​റ​യ്ക്കാ​നു​ള്ള സ്ഥി​ര​പ​ദ്ധ​തി​ക​ളി​ല്ല. അ​തു​പോ​ലെ, വ​ർ​ധി​ച്ചു​വ​രു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ സം​സ്ക​ര​ണം ഇ​പ്പോ​ഴ​ത്തെ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​സാ​ധ്യ​മാ​ണ്. എ​വി​ടെ മാ​ലി​ന്യം ത​ള്ള​ണ​മെ​ന്ന് സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ ജ​ന​ങ്ങ​ളി​ലേ​റെ​യും അ​വി​ടെ കൊ​ണ്ടു​പോ​യി ഇ​ടും.

പ​ക്ഷേ, യ​ഥാ​സ​മ​യം ശേ​ഖ​രി​ക്കാ​നും സം​സ്ക​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രൊ​റ്റ പ​ഞ്ചാ​യ​ത്തി​ൽ പോ​ലു​മി​ല്ല. മാ​സ​ത്തി​ലൊ​രി​ക്ക​ൽ ത​ദ്ദേ​ശ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഹ​രി​ത​ക​ർ​മ​സേ​ന വ​ഴി പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ​വും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, മാ​ലി​ന്യ​മ​ല​യു​ടെ ഒ​ര​റ്റ​ത്തു​പോ​ലും ഇ​തൊ​ന്നും എ​ത്തു​ന്നി​ല്ലെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നു മു​ക​ളി​ലെ മാ​ലി​ന്യ​പ്പൊ​ക്ക​ങ്ങ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും ന​മ്മ​ളി​തു ക​ണ്ട​താ​ണ്. അ​ടു​ത്ത വ​ർ​ഷ​വും കാ​ണും; സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നി​ല്ലെ​ങ്കി​ൽ.

ആ​ളു​ക​ളു​ടെ മ​നോ​ഭാ​വ​വും മാ​റ​ണം. ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് അ​ന്പ​തോ നൂ​റോ രൂ​പ കൊ​ടു​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഒ​ന്നും ര​ണ്ടും വീ​ട്ടു​കാ​ര​ല്ല. അ​തു​പോ​ലെ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ​നി​ന്നു ജൈ​വ​മാ​ലി​ന്യം നീ​ക്കി ക​ഴു​കി​ക്കൊ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​രു​ണ്ട്. ശു​ചി​ത്വ​വും മാ​ലി​ന്യ​ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വു​മൊ​ന്നും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത മാ​താ​പി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ​യു​മൊ​ക്കെ തോ​ൽ​വി​യാ​ണി​ത്. കു​ട്ടി​ക​ളെ വീ​ട്ടി​ൽ​ത​ന്നെ മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്യാ​ൻ പ​ഠി​പ്പി​ക്ക​ണം. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മ​ത​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്കു​മൊ​ക്കെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. എ​ഴു​ത്തു​കാ​ര​നും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന ബെ​ഞ്ച​മി​ൻ ഡി​സ്രേ​ലി പ​റ​യു​ന്ന​ത്, “ശു​ചി​ത്വ​വും ചി​ട്ട​യും സ​ഹ​ജ​വാ​സ​ന​യ​ല്ല; വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ആ​ർ​ജി​ക്കേ​ണ്ട​താ​ണ്. മി​ക്ക മ​ഹ​ത്താ​യ കാ​ര്യ​ങ്ങ​ളെ​യും പോ​ലെ, അ​വ​യോ​ടു​ള്ള അ​ഭി​രു​ചി നി​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യ​ണം’’ എ​ന്നാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​തൊ​ന്നും ന​മ്മ​ളോ ന​മ്മ​ളെ ഭ​രി​ക്കു​ന്ന​വ​രോ പ​ഠി​ച്ചി​ല്ല.

പ​രി​ഹ​രി​ച്ചേ തീ​രൂ. നി​ല​വി​ൽ കേ​ര​ള​ത്തി​ലെ മാ​ലി​ന്യ​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ചു​ള്ള ശേ​ഖ​ര​ണ-​സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ലെ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ സ​മ്മ​തി​ക്ക​ണം. അ​ത​നു​സ​രി​ച്ചു​ള്ള സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം. ജൂ​ണി​ൽ ശു​ചി​ത്വ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്, വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​പ്പോ​ഴ​ത്തെ മൂ​ന്ന് എ​ന്ന​തി​നു പ​ക​രം നാ​ലാ​യി ത​രം​തി​രി​ച്ച് മാ​ലി​ന്യം ശേ​ഖ​രി​ക്ക​ണം. അ​തി​ന് എ​വി​ടെ​യാ​ണ് മൂ​ന്നു പാ​ത്ര​ങ്ങ​ളു​ള്ള​ത്? കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ഷ്ക​രി​ച്ച ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ ച​ട്ട​ങ്ങ​ളും സു​പ്രീം​കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ർ​ദേ​ശം. പ​ക്ഷേ, മൂ​ന്നോ നാ​ലോ പാ​ത്ര​ങ്ങ​ളി​ലാ​യി മാ​ലി​ന്യം സൂ​ക്ഷി​ക്കാ​നും അ​വ വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കാ​നും സ​ർ​ക്കാ​രി​ന് എ​ന്തെ​ങ്കി​ലും പ​ദ്ധ​തി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ അ​തു ന​ട​പ്പാ​ക്ക​ണം. എ​ന്നി​ട്ടും മാ​ലി​ന്യ​പ്പൊ​തി​യു​മാ​യി ആ​ളി​ല്ലാ​മൂ​ല ത​പ്പി ന​ട​ക്കു​ന്ന​വ​രെ ജ​യി​ലി​ല​ട​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ ആ​വ​ർ​ത്തി​ക്കാ​ൻ തോ​ന്നാ​ത്ത​ത്ര പി​ഴ ഈ​ടാ​ക്ക​ണം.

മി​ക്ക വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വീ​ട്ടി​ലോ പ​രി​സ​ര​ത്തോ വ​യ്ക്കു​ന്ന നാ​ലു പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ മാ​ലി​ന്യം യ​ഥാ​സ​മ​യം ശേ​ഖ​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല. കേ​ര​ള​ത്തി​ൽ എ​ന്നാ​ണ് ഇ​ത്ത​രം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്? മു​ന്ന​റി​യി​പ്പു​ക​ൾ, ബോ​ർ​ഡു​ക​ൾ, ഉ​ത്ത​ര​വു​ക​ൾ... ഇ​ത്ത​രം പ്ര​ഹ​സ​ന​ങ്ങ​ളു​ടെ പ​രാ​ജ​യ​മാ​ണ് വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഭ​ര​ണാ​ധി​കാ​രി​ക​ളേ, നി​ങ്ങ​ൾ​ക്കു ക​ടു​കു​മ​ണി​യോ​ളം പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ങ്കി​ൽ ഈ ​മാ​ലി​ന്യ​മ​ല​ക​ളോ​ട് മാ​റി​പ്പോ​കാ​ൻ പ​റ​യൂ.

Tags : DEEPIKA EDITORIAL FLOOD WASTE

Recent News

Corehub Up