x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21
SEP
2026

ന​ന്ദി​ഗ്രാ​മും ക​ട​ന്നെ​ത്തു​ന്ന ആ​പ​ത്‌​സൂ​ച​ന​ക​ൾ

Editorial Audio


Published: September 21, 2026 12:00 AM IST | Updated: September 21, 2026 12:06 AM IST

ജ​നാ​ധി​പ​ത്യ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന വൃ​ത്തി​കെ​ട്ട രാ​ഷ്‌​ട്രീ​യ​ക്ക​ളി​ക​ളി​ലൂ​ടെ ബം​ഗാ​ൾ രാ​ഷ്‌​ട്രീ​യം വീ​ണ്ടും ക​ലു​ഷി​ത​മാ​യി​രി​ക്കു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ന​ട​ന്നു​പോ​കേ​ണ്ട ഒ​രു നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് കു​തി​കാ​ൽ​വെ​ട്ടും കു​ത​ന്ത്ര​ങ്ങ​ളും വ​ഴി ദേ​ശീ​യ ശ്ര​ദ്ധ ഒ​രി​ക്ക​ൽ​കൂ​ടി ബം​ഗാ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ട​ത്. ഭ​വാ​നി​പ്പു​രി​ലും ന​ന്ദി​ഗ്രാ​മി​ലും ജ​യി​ച്ചി​രു​ന്ന മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി ഒ​ഴി​ഞ്ഞ ന​ന്ദി​ഗ്രാ​മി​ൽ ഒ​ക്‌​ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണം മു​റു​ക​വേ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ര്യ​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​ഞ്ഞ​ത്. ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത ബാ​ന​ർ​ജി വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ്ഥാ​നാ​ർ​ഥി സ​ഞ്ചി​ത പ്ര​ധാ​ൻ ഡേ, ​പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റി. ഇ​തി​നു പി​ന്നാ​ലെ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ വി​ശാ​ല താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ മി​ല​ൻ പ്ര​ധാ​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി മ​മ​ത ബാ​ന​ർ​ജി പ്ര​ഖ്യാ​പി​ച്ചു. മ​മ​ത ബാ​ന​ർ​ജി​യു​ടെ പി​ന്തു​ണ പ്ര​ഖ്യാ​പ​നം വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​ല​ൻ പ്ര​ധാ​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. 2007ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​രു​ദ്ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​യ കേ​സ് കു​ത്തി​പ്പൊ​ക്കി​യാ​യി​രു​ന്നു പെ​ട്ടെ​ന്നു​ള്ള പൊ​ലി​സ് ന​ട​പ​ടി.

ഇ​തു​കൂ​ടാ​തെ ‘ഓ​ൾ ഇ​ന്ത്യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്’ എ​ന്ന പേ​രും ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​രു തൃ​ണ​മൂ​ൽ വി​ഭാ​ഗ​ങ്ങ​ളെ​യും വ്യാ​ഴാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി​യി​രു​ന്നു.

മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ഭാ​ഗ​ത്തി​ന് ‘മ​മ​ത ഓ​ൾ ഇ​ന്ത്യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്’ എ​ന്ന പേ​രും ‘ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​ൻ’ ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. അ​രൂ​പ് റോ​യ് ന​യി​ക്കു​ന്ന വി​മ​ത​വി​ഭാ​ഗ​ത്തി​നാ​ക​ട്ടെ ‘ഡെ​മോ​ക്രാ​റ്റി​ക് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്’ എ​ന്ന പേ​രും ‘എ​ൻ​വ​ല​പ്’ ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന വ്യാ​പ​ക​വി​മ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് മ​മ​ത​യെ ഞെ​ട്ടി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്.

1998മു​ത​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച​താ​ണ് മ​മ​ത സ്വ​യം രൂ​പ​പ്പെ​ടു​ത്തി​യ ഔ​ദ്യോ​ഗി​ക ചി​ഹ്നം. അ​തു ന​ഷ്‌​ട​പ്പെ​ടു​ന്ന​തോ​ടെ പാ​ർ​ട്ടി​യു​ടെ വ്യ​ക്തി​ത്വം ത​ന്നെ​യാ​ണ് ഇ​ല്ലാ​താ​വു​ക​യെ​ന്ന് എ​തി​രാ​ളി​ക​ൾ​ക്ക് ന​ന്നാ​യ​റി​യാം. കേ​ന്ദ്ര​ഭ​ര​ണ​ക​ക്ഷി​യു​ടെ രാ​ഷ്‌​ട്രീ​യ​ക്ക​ളി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ കൂ​ടി പ​ങ്കാ​ളി​യാ​കു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ ബോ​ധ​മു​ള്ള​വ​രെ ഞെ​ട്ടി​ക്കു​ന്ന​ത്.
ഏ​താ​യാ​ലും പേ​രും ചി​ഹ്ന​വും മ​ര​വി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച മ​മ​ത നി​യ​മ​വ​ഴി​യി​ലും പോ​ർ​മു​ഖം തു​റ​ന്നി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സം​ഘ​ട​നാ ച​ട്ട​ക്കൂ​ട് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്, ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ൾ പ്ര​കാ​രം അ​യോ​ഗ്യ​താ ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ വാ​ദം സ്വീ​ക​രി​ച്ച​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ് തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു വ​രി​ക.

പ​ത്തൊ​ൻ​പ​തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ൽ പൊ​ടു​ന്ന​നെ വ​ന്ന അ​റ​സ്റ്റ് ന​ട​പ​ടി​യാ​ണ് ഭ​ര​ണ​ക​ക്ഷി​യു​ടെ ദു​ഷ്‌​ട​ലാ​ക്കാ​യി കോ​ൺ​ഗ്ര​സും മ​റ്റു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പൊ​ലി​സ് ന​ട​പ​ടി മാ​ത്ര​മെ​ന്ന് പ​റ​ഞ്ഞു കൈ​ക​ഴു​കാ​നു​ള്ള അ​ധി​കാ​രി​ക​ളു​ടെ ശ്ര​മം തീ​ർ​ത്തും അ​പ​ഹാ​സ്യ​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഒ​ക്‌​ടോ​ബ​ർ മൂ​ന്നു വ​രെ റി​മാ​ൻ​ഡി​ലാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും താ​റു​മാ​റാ​യി. എ​തി​രാ​ളി​ക​ളു​ടെ ഒ​രു ല​ക്ഷ്യ​വും അ​തു​ത​ന്നെ​യാ​കും.

മ​മ​ത​യ്ക്ക് ന​ന്ദി​ഗ്രാ​മി​നെ മ​റ​ക്കാ​നാ​കി​ല്ല. ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലും നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ ഒ​ന്നാ​ണ് ന​ന്ദി​ഗ്രാം സ​മ​രം. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്കും മ​മ​ത ബാ​ന​ർ​ജി​യു​ടെ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ​യും വ​ള​ർ​ച്ച​യ്ക്കും പ്ര​ധാ​ന കാ​ര​ണം ഈ ​പ്ര​ക്ഷോ​ഭ​മാ​യി​രു​ന്നു. പ്ര​ത്യേ​ക സാ​മ്പ​ത്തി​ക​മേ​ഖ​ല​യ്ക്കെ​തി​രാ​യ സ​മ​ര​ത്തി​നി​ടെ 2007 മാ​ർ​ച്ച് 14നു ​ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട 14 ക​ർ​ഷ​ക​രു​ടെ ചോ​ര​യി​ലാ​ണ് മ​മ​ത രാ​ഷ്‌​ട്രീ​യ പ​ട​യോ​ട്ടം തു​ട​ങ്ങി​യ​ത്. അ​തേ ന​ന്ദി​ഗ്രാം ത​ന്നെ ഇ​പ്പോ​ൾ കോ​മാ​ളി​രൂ​പ​ത്തി​ൽ മ​മ​ത​യെ നോ​ക്കി പ​ല്ലി​ളി​ച്ചു​കാ​ട്ടു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ന​ന്ദി​ഗ്രാ​മി​ലും നി​ശ​ബ്‌​ദ​മാ​യ നി​ല​വി​ളി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യം ത​ന്നെ​യാ​ണ്. അ​ധി​കാ​ര​ക്കൊ​തി​യും വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ടു​ള്ള ത​ന്ത്ര​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മൂ​ല്യ​ങ്ങ​ളെ​ക്കാ​ൾ വ​ലി​യ പ്രാ​ധാ​ന്യം നേ​ടു​ന്ന ദ​യ​നീ​യ കാ​ഴ്ച. അ​ധി​കാ​ര​ത്തി​ന്‍റെ ഹു​ങ്കി​ൽ വ്യ​ക്തി​ഹ​ത്യ​യും വ​ർ​ഗീ​യ​ത​യും ഭീ​ഷ​ണി​യും വ​ഴി രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​കു​ന്ന രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ൾ വെ​റു​പ്പി​ന്‍റെ​യും വി​ഭ​ജ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​ത്. ഇ​തൊ​ന്നും ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടു​കൂ​ടി അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നി​ല്ല എ​ന്ന സൂ​ച​ന​ക​ളാ​ണ് ന​മ്മെ അ​തി​ലേ​റെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​ത്.

Tags : DEEPIKA EDITORIAL

Recent News

Corehub Up