x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14
OCT
2026

ഇ​താ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ 'ശു​ദ്ധീ​ക​ര​ണ​സ്ഥ​ലം'

Editorial Audio


Published: October 14, 2026 12:00 AM IST | Updated: October 13, 2026 10:43 PM IST

കാ​ണൂ! അ​ധി​കാ​ര​ത്തി​ലി​രി​ക്കെ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ചി​ട്ട് "ര​ക്ഷാ​പ്ര​വ​ർ​ത്ത​ന'​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച ക്രൂ​ര​ഫ​ലി​ത​ക്കാ​ർ പ്ര​തി​ഷേ​ധ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ന്നു. വ​ല്ല​പ്പോ​ഴു​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലും പാ​ർ​ട്ട് ടൈം ​രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലും ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം മു​ഴു​കി​യി​രു​ന്ന​വ​ർ "ശി​വ​താ​ണ്ഡ​വ'​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്നു. സ്വ​ന്തം ക​സേ​ര​യ​ല്ലാ​തെ മ​റ്റൊ​രു ല​ക്ഷ്യ​വു​മി​ല്ലാ​ത്ത ആ​ൾ​ക്കൂ​ട്ട പ്ര​തി​പ​ക്ഷ​മു​ന്ന​ണി ഒ​ന്നി​ച്ചൊ​രു ലോ​റി​യി​ൽ ക​യ​റി​യി​രി​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ആ​സ്ഥാ​ന വി​ദൂ​ഷ​ക​രാ​യ ഗോ​ദി​മീ​ഡി​യ​യു​ടെ ന​ഗ്ന​ത​യി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടി കു​ട്ടി​ക​ൾ കൂ​ക്കി​വി​ളി​ക്കു​ന്നു.

കോ​ട​തി​ക​ളു​ടെ നി​ഷ്ക്രി​യ ഫ​യ​ലു​ക​ൾ തു​റ​ക്ക​പ്പെ​ടു​ന്നു. ജ​നം കാ​ത്തി​രു​ന്ന കാ​ഴ്ച​ക​ൾ! അ​തേ, അ​ഴി​മ​തി​യി​ലും വ​ർ​ഗീ​യ​ത​യി​ലും വോ​ട്ടു​കൊ​ള്ള​യി​ലും മു​ങ്ങി​യ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ ഇ​ന്ത്യ​ൻ യു​വ​ത തു​റ​ന്നു​വി​ട്ട പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ ഡ​ൽ​ഹി​യെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​സ്ഥ​ല​മാ​ക്കി​യി​രി​ക്കു​ന്നു. ഈ ​തീ​ക്ക​ന​ൽ, വി​യ​ർ​പ്പി​ന്‍റെ അ​സു​ഖ​മു​ള്ള പ്ര​തി​പ​ക്ഷ ദേ​ശീ​യ നേ​താ​ക്ക​ളെ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​രാ​ക്കി​യാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​മ്മ കേ​ന്ദ്ര-​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​കാ​ധി​പ​തി​ക​ളെ പ്ര​സ​വി​ക്കി​ല്ല.

 2014ലാ​ണ് ഒ​ന്നാം മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രേ 2011ൽ ​അ​ണ്ണാ ഹ​സാ​രെ ന​ട​ത്തി​യ ജ​ൻ ലോ​ക്പാ​ൽ സ​മ​ര​മാ​ണ് ബി​ജെ​പി മു​ത​ലാ​ക്കി​യ​ത്; ഒ​പ്പം വ​ർ​ഗീ​യ​ത​യും ഭി​ന്നി​പ്പി​ക്ക​ൽ രാ​ഷ്‌​ട്രീ​യ​വും. പ​ക്ഷേ, അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ബി​ജെ​പി പ്ര​സം​ഗി​ച്ച​തെ​ല്ലാം മു​ഖം​മൂ​ടി​ക​ൾ​പോ​ലെ അ​ഴി​ച്ചു​വ​ച്ചു. 

റ​ഫാ​ൽ ഇ​ട​പാ​ടു​ക​ൾ, ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ട്, പി​എം കെ​യേ​ഴ്സ് ഫ​ണ്ട് ദു​രൂ​ഹ​ത​ക​ൾ, പെ​ഗാ​സ​സ് ചാ​ര​പ്പ​ണി, ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള തു​ട​ർ​ച്ച​യാ​യ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ങ്ങ​ൾ, അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​നി​ഷേ​ധം, വി​ദ്യാ​ഭ്യാ​സ കാ​വി​വ​ത്ക​ര​ണം, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ദു​ർ​വി​നി​യോ​ഗം, ജ​ഡ്ജി​നി​യ​മ​ന ആ​രോ​പ​ണ​ങ്ങ​ൾ, മ​ത​പ​രി​വ​ർ​ത്ത​ന-​എ​ഫ്സി​ആ​ർ​എ-​ഗോ​ഹ​ത്യ നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ന്യൂ​ന​പ​ക്ഷ-​ദ​ളി​ത്-​ആ​ദി​വാ​സി വേ​ട്ട​ക​ൾ, ഘ​ർ​വാ​പ്പ​സി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ്, വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളെ പേ​പ്പ​ട്ടി​ക​ളെ​യെ​ന്നോ​ണം അ​ഴി​ച്ചു​വി​ട​ൽ, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​തി​പ​ക്ഷ​വേ​ട്ട, കു​തി​ര​ക്ക​ച്ച​വ​ടം, ഇ​ന്ത്യ പി​ന്നി​ലാ​യി​പ്പോ​യ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ-​ലിം​ഗ​വ്യ​ത്യാ​സ-​സ​ന്തോ​ഷ​സൂ​ചി​ക-​സ​മാ​ധാ​ന-​അ​ഴി​മ​തി-​വാ​യു​ഗു​ണ​നി​ല​വാ​ര ആ​ഗോ​ള റി​പ്പോ​ർ​ട്ടു​ക​ൾ, തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, പ​ണ​പ്പെ​രു​പ്പം, രൂ​പ​യു​ടെ ച​രി​ത്ര മൂ​ല്യ​ത്ത​ക​ർ​ച്ച, ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന, മ​ണി​പ്പു​ർ ക​ലാ​പം, കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച, വോ​ട്ടു​കൊ​ള്ള... എ​ല്ലാം മ​റ​ച്ചു​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​യും ഗോ​ദി​മീ​ഡി​യ​യെ​യും കൈ​വെ​ള്ള​യി​ലാ​ക്കി. പ​ക്ഷേ, ഫ​ല​പ്ര​ദ​മോ തു​ട​ർ​ച്ച​യോ സ്ഥി​ര​ത​യോ ഉ​ള്ള ഒ​രൊ​റ്റ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​ല്ല പ്ര​തി​പ​ക്ഷം.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ ന​ട​ന്ന ക​രു​ത്തു​റ്റ ഒ​രേ​യൊ​രു സ​മ​രം "ഗ​തി​കെ​ട്ട' ക​ർ​ഷ​ക​രു​ടേ​താ​യി​രു​ന്നു. 2020 സെ​പ്റ്റം​ബ​റി​ൽ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ മൂ​ന്നു കാ​ർ​ഷി​ക​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ അ​വ​ർ ആ​ഞ്ഞ​ടി​ച്ചു. ഡ​ൽ​ഹി​യി​ലെ​ത്തി​യ ഏ​ക​ദേ​ശം 50 ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​നെ വി​റ​പ്പി​ച്ചു. അ​ധ്വാ​നി​ക്കാ​തെ അ​പ്പം തി​ന്നാ​നെ​ത്തി​യ പ്ര​ധാ​ന​പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ക​ർ​ഷ​ക​ർ നി​ശ്ചി​ത അ​ക​ല​ത്തി​ൽ മാ​ത്രം നി​ർ​ത്തി. രാ​ജ്യ​ദ്രോ​ഹി-​തീ​വ്ര​വാ​ദി-​വി​ദേ​ശ​ചാ​ര ആ​രോ​പ​ണ​ങ്ങ​ൾ ഏ​ശി​യി​ല്ല. 2021 ന​വം​ബ​ർ 19ന് ​മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്നു. എ​ന്നി​ട്ടും പ​ഠി​ച്ചി​ല്ല പ്ര​തി​പ​ക്ഷം. മു​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച അ​പ​ച​യ​ങ്ങ​ളെ​ല്ലാം നി​ല​നി​ന്നി​ട്ടും ത​ട്ടി​ക്കൂ​ട്ട് മു​ന്ന​ണി​യു​ടെ പാ​യ വി​രി​ച്ച് പ്ര​തി​പ​ക്ഷം സു​ഖ​മാ​യു​റ​ങ്ങി. ഭ​രി​ക്കു​ന്നി​ട​ത്ത് അ​ഴി​മ​തി​ക്കാ​രാ​യി, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്പ​രം കാ​ലു​വാ​രി.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​ത​ട്ടി​പ്പു​ക​ൾ ആ​ദ്യം തെ​ളി​വു സ​ഹി​തം വി​ളി​ച്ചു​പ​റ​ഞ്ഞ​ത് 2025 ഓ​ഗ​സ്റ്റ് ഏ​ഴി​ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്. അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല ഭാ​ര​ത​യാ​ത്ര​ക​ൾ ന​ട​ത്തി ആ​ളു​ക​ൾ​ക്കു പ്ര​തീ​ക്ഷ കൊ​ടു​ത്തു. പ​ക്ഷേ, ഒ​ന്നി​നും തു​ട​ർ​ച്ച​യി​ല്ല. ലോ​ക്സ​ഭ​യി​ൽ സാ​ന്നി​ധ്യ​മു​ണ്ടാ​കേ​ണ്ട സ​മ​യ​ത്ത് അ​ദ്ദേ​ഹം വി​നോ​ദ​മെ​ന്ന് ആ​ക്ഷേ​പി​ക്ക​പ്പെ​ട്ട യാ​ത്ര​ക​ളി​ൽ അ​ഭി​ര​മി​ച്ചു. പ്ര​മു​ഖ നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്നു വി​ട്ടു​പോ​യി. കോ​ണ്‍​ഗ്ര​സും ആം ​ആ​ദ്മി​യും തൃ​ണ​മൂ​ലും ഡി​എം​കെ​യും ഉ​ൾ​പ്പ​ടെ സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ല​ക്ഷ്യ​ത്തി​നു തു​ര​ങ്കം പ​ണി​തു.

ബി​ജെ​പി​ക്കാ​ർ​ക്കും അ​ണി​ക​ൾ​ക്കും​വേ​ണ്ടി മാ​ത്ര​മ​ല്ല സ​ർ​ക്കാ​രെ​ന്നു ഭ​രി​ക്കു​ന്ന​വ​രും, തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​ത്തോ​ട് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ​വും മ​റ​ന്നു. ആ ​ജ​നാ​ധി​പ​ത്യ ശൂ​ന്യ​ത​യി​ലേ​ക്കാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ഇ​ര​ച്ചെ​ത്തി​യ​ത്. നീ​റ്റ്-​പ്ല​സ് ടു ​കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ കു​ട്ടി​ക​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ രാ​ജി​വ​യ്പി​ച്ചു. ന​ഗ്ന​ത മ​റ​യ്ക്കാ​ൻ പ​ര​ന്പ​രാ​ഗ​ത പ്ര​തി​പ​ക്ഷ​വും ഇ​റ​ങ്ങി​യെ​ന്ന​ത് 2024-26 ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.

ന​ന്ദി ഇ​ന്ത്യ​ൻ യു​വ​ത്വ​ത്തോ​ടാ​ണ്. ത​ക​ർ​ക്ക​പ്പെ​ട്ട ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​ല്ലു​ക​ൾ അ​വ​ർ പെ​റു​ക്കി​ക്കൂ​ട്ടു​ന്ന തോ​ന്ന​ലു​ണ്ട്. പ​ക്ഷേ, തി​ള​ച്ച വെ​ള്ള​ത്തി​ൽ വീ​ണ രാ​ജ്യം അ​മി​ത പ്ര​തീ​ക്ഷ​യി​ല​ല്ല. ഭ​ര​ണ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ അ​ഹ​ന്ത​യും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ഉ​റ​പ്പാ​ക്കി​യ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​ണ് ഡ​ൽ​ഹി​യി​ൽ കൈ​കോ​ർ​ത്തി​രി​ക്കു​ന്ന​ത്. സ്വ​യം വെ​ളു​പ്പി​ക്കാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന വ്യ​ക്തി​ക​ളും അ​ക്ര​മ​ത്തി​ലും ഏ​കാ​ധി​പ​ത്യ​പ്ര​വ​ണ​ത​യി​ലും മാ​ർ​ക്കു​ത​ട്ടി​പ്പി​ലും പി​ടി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ളും സം​ശ​യ​നി​ഴ​ലി​ലു​ള്ള മ​ത​സം​ഘ​ട​ന​ക​ളു​മൊ​ക്കെ ഡ​ൽ​ഹി​യി​ൽ മു​ങ്ങി​നി​വ​രു​ന്നു​ണ്ട്.

ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​മെ​ന്ന​ത് വി​ശേ​ഷ​ണ​മാ​ണ്. സി​ജെ​പി​യു​ടേ​ത് ഉ​ൾ​പ്പ​ടെ പ്ര​സം​ഗ​ങ്ങ​ൾ ഗം​ഭീ​ര​മാ​ണ്. പ​ക്ഷേ, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​രം പ്ര​വൃ​ത്തി-​മൂ​ല്യ കേ​ന്ദ്രീ​കൃ​ത​മാ​യി​രു​ന്നു. ഇ​തും അ​ങ്ങ​നെ​യാ​ക​ട്ടെ. അ​തെ​ന്താ​യാ​ലും യു​വ​ജ​ന​ങ്ങ​ൾ തെ​ളി​ച്ച ശു​ദ്ധീ​ക​ര​ണ​സ്ഥ​ല​ത്തി​ൽ ക​റ​ക​ള​ഞ്ഞെ​ത്ത​ട്ടെ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം! ഇ​ല്ലെ​ങ്കി​ൽ അ​വ​സാ​ന ചി​രി ന​ര​ക​ത്തി​ന്‍റേ​തു ത​ന്നെ​യാ​യി​രി​ക്കും. 

Tags : EDITORIAL DEEPIKA DEEPIKA EDITORIAL Cjp

Recent News

Corehub Up