x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15
MAY
2026

ന​മു​ക്കൊ​രു മു​ഖ്യ​മ​ന്ത്രി​യെ ല​ഭി​ച്ചി​രി​ക്കു​ന്നു!

Editorial Audio


Published: May 15, 2026 12:00 AM IST | Updated: May 14, 2026 10:32 PM IST

സ​ന്ധ്യ​യാ​യി, ഉ​ഷ​സാ​യി 11-ാം ദി​വ​സം; ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. വി.​ഡി. സ​തീ​ശ​ൻ! എ​ന്തൊ​രാ​ശ്വാ​സം! ന​മു​ക്കൊ​രു മു​ഖ്യ​മ​ന്ത്രി​യെ ല​ഭി​ച്ചി​രി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ. അ​വ​കാ​ശ​മു​ന്ന​യി​ച്ച മൂ​ന്നി​ലൊ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി എ​ന്ന​തി​നൊ​പ്പം പ്ര​ധാ​ന​മാ​ണ് അ​നി​ഷേ​ധ്യ​രാ​യ ര​ണ്ടു നേ​താ​ക്ക​ൾ പാ​ർ​ട്ടി​യു​ടെ കെ​ട്ടു​റ​പ്പി​നും പ്ര​തി​ച്ഛാ​യ​യ്ക്കും​വേ​ണ്ടി ത്യാ​ഗ​ത്തി​നു ത​യാ​റാ​യ​ത്. മേ​യ് നാ​ലി​നു ജ​നം സ​മ്മാ​നി​ച്ച ച​രി​ത്ര​വി​ജ​യ​ത്തി​ന്‍റെ ആ​ര​വ​മ​ട​ങ്ങും​മു​ന്പ് തു​ട​ങ്ങി​യ ത​ർ​ക്ക​മാ​ണ് ഇ​ന്ന​ലെ ഒ​ത്തു​തീ​ർ​പ്പി​ലാ​യ​ത്.

പ​ത്മ​വ്യൂ​ഹ​ത്തി​ൽ കു​ടു​ങ്ങി​യ ഹൈ​ക്ക​മാ​ൻ​ഡ് വി​യ​ർ​ത്തൊ​ലി​ച്ച് പു​റ​ത്തു ക​ട​ന്നെ​ന്നും പ​റ​യാം. വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും ഭ​ര​ണം തു​ട​ങ്ങി വോ​ട്ട് ചെ​യ്ത​വ​രോ​ടു നീ​തി പു​ല​ർ​ത്തു​ക. ഗ്രൂ​പ്പു​ക​ൾ പാ​ർ​ട്ടി​യി​ൽ ല​യി​ച്ചാ​ൽ കോ​ൺ​ഗ്ര​സി​നു കൊ​ള്ളാം. ആ​ല​ങ്കാ​രി​ക​മാ​യി പ​റ​ഞ്ഞാ​ൽ, ജ​ന​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രും പാ​ർ​ട്ടി നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കീ​ഴ്‌​വ​ഴ​ക്കം മാ​റ്റി​വ​യ്ക്കാ​ൻ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം നി​ർ​ബ​ന്ധി​ത​മാ​യി.

മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ര​ണ്ടോ മൂ​ന്നോ വാ​ക്യ​ത്തി​ൽ ഒ​തു​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​പ്ര​ചാ​ര​ണ​വും വൈ​കാ​രി​ക പ്ര​ക​ട​ന​വും നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന സൂ​ച​ന ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ണി​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ തീ​രു​മാ​നം നീ​ണ്ടു​പോ​യി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു ചു​വ​ട്ടി​ൽ വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച് ല​ക്ഷ​ത്തി​ലേ​റെ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചു. വി​ജ​യി​ച്ചാ​ലും പാ​ർ​ട്ടി​യെ ദു​ർ​ബ​ല​മാ​ക്കി​യേ​ക്കാ​വു​ന്ന ര​ണ്ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലും പാ​ർ​ട്ടി ജാ​ഗ്ര​ത പാ​ലി​ച്ചു. ഒ​ടു​വി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. പ​രി​മി​തി​ക​ളു​ണ്ടെ​ങ്കി​ലും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​നി​വാ​ര്യ പ​രി​ഹാ​ര​മാ​യ ഭൂ​രി​പ​ക്ഷ​ഹി​ത​മാ​ണ് ന​ട​പ്പാ​യി​രി​ക്കു​ന്ന​ത്. പ​ക്ഷേ, വി​യോ​ജി​ച്ച​വ​രെ​യും മാ​നി​ക്കു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ഹ​ത്വം. അ​ന്ത​സാ​യ പ്ര​തി​ക​ര​ണ​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ ന​ട​ത്തി​യ​ത്.

വി.​ഡി. സ​തീ​ശ​നെ അ​ഭി​ന​ന്ദി​ച്ചും പാ​ർ​ട്ടി വി​ധേ​യ​ത്വം ആ​വ​ർ​ത്തി​ച്ചു​മു​ള്ള മാ​ന്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​ന് ഒ​ട്ടും താ​മ​സ​മു​ണ്ടാ​യി​ല്ല. എ​ത്ര പ​രി​ഭ​വ​മു​ണ്ടെ​ങ്കി​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പാ​ർ​ട്ടി​യെ ധി​ക്ക​രി​ച്ച പാ​ര​ന്പ​ര്യ​മി​ല്ല. മു​റി​വു​ക​ൾ ഉ​ണ​ക്കേ​ണ്ടി​വ​രും. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണ​വും പ​ക്വ​ത​യോ​ടെ​യാ​യി​രു​ന്നു. ചെ​ന്നി​ത്ത​ല പ്രി​യ​ങ്ക​ര​നാ​യ നേ​താ​വാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ത​നി​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും ടീ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തു.

ഇ​ക്ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നു പ​ഠി​ക്കാ​നേ​റെ​യു​ണ്ട്. നീ​ണ്ട​കാ​ലം അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്നി​ട്ടും കി​ട്ടി​യ അ​വ​സ​ര​ത്തി​ൽ നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. നേ​താ​ക്ക​ളും പ​രോ​ക്ഷ​മാ​യി പ​ങ്കെ​ടു​ത്ത തെ​രു​വ്-​സ​മൂ​ഹ​മാ​ധ്യ​മ ത​ർ​ക്ക​മൊ​ക്കെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും വി​സ്മ​യ​വു​മാ​യി വി​ഴു​ങ്ങാ​ൻ എ​ല്ലാ​വ​രെ​യും കി​ട്ടി​യെ​ന്നു വ​രി​ല്ല.

ത​ർ​ക്ക​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ​ത്തി​ൽ ഇ​ട​മു​ണ്ടെ​ന്നു വാ​ദി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു പ​രി​ധി​യു​മു​ണ്ടെ​ന്നു മ​ന​സി​ലാ​യി​ല്ല. ഇ​തു കേ​ര​ള​ത്തെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നും ബി​ജെ​പി​ക്കെ​തി​രേ പൊ​രു​താ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള കോ​ൺ​ഗ്ര​സി​നെ രാ​ജ്യ​മൊ​ട്ടാ​കെ ബാ​ധി​ക്കു​മെ​ന്നും മ​ന​സി​ലാ​യി​ല്ല. സ്വ​ന്തം എം​എ​ൽ​എ​മാ​രി​ൽ​നി​ന്ന് ഒ​രു മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​ത്ര ക്ലേ​ശി​ക്കു​ന്ന​വ​ർ ഒ​രു രാ​ജ്യ​മെ​ങ്ങ​നെ ഭ​രി​ക്കു​മെ​ന്ന പ​രോ​ക്ഷ​ചോ​ദ്യം അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്.

ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യ​വ​ർ​ക്കാ​യി​രു​ന്നി​ല്ല, ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടി​ട​പെ​ടു​ന്ന പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ​ക്കാ​ണ് വോ​ട്ട​ർ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ത​ല​കു​നി​ക്കേ​ണ്ടി​വ​ന്ന​ത്. കു​റ​ച്ചു​കാ​ല​മാ​യി പാ​ർ​ട്ടി​യു​ടെ കേ​ര​ള ഘ​ട​ക​ത്തി​ൽ ഗ്രൂ​പ്പി​ല്ലാ​യി​രു​ന്ന​ത് അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് എ​ന്ന തോ​ന്ന​ലു​ണ്ടാ​യി​ട്ടു​ണ്ട്. ഗ്രൂ​പ്പു​ക​ളെ പ്രീ​ണി​പ്പി​ക്കു​ക​യും അ​നു​ന​യി​പ്പി​ക്കു​ക​യും ചെ​യ്ത് പ​രി​ഹാ​ര​മു​മു​ണ്ടാ​ക്കു​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ ദൗ​ർ​ബ​ല്യം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ ദു​ർ​ബ​ല​മാ​ക്കി​യി​ട്ടു​ണ്ട്.

വോ​ട്ട​ർ​മാ​രെ​യോ യു​ഡി​എ​ഫി​ലെ​യോ ഇ​ന്ത്യ​മു​ന്ന​ണി​യി​ലെ​യോ മ​റ്റു ക​ക്ഷി​ക​ളെ​യോ അ​ല്ല, സ്വ​ന്തം പാ​ർ​ട്ടി​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ആ​ദ്യം അ​ച്ച​ട​ക്ക​വും ഐ​ക്യ​വു​മു​ണ്ടാ​ക്കേ​ണ്ട​ത്. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​വു​ന്ന​ത് കോ​ൺ​ഗ്ര​സി​നാ​ണെ​ന്നു ക​രു​തു​ന്ന കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ണ്ട്. അ​വ​ർ​ക്കു തെ​റ്റു പ​റ്റി​യെ​ന്ന് തോ​ന്ന​രു​ത്. മു​റി​വേ​റ്റ ഗ്രൂ​പ്പ് വി​കാ​ര​ങ്ങ​ൾ ഭ​ര​ണ​ത്തെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ഉ​റ​പ്പാ​ക്ക​ണം.

ബ​ഹു​മാ​ന​പ്പെ​ട്ട നി​യു​ക്ത മു​ഖ്യ​മ​ന്ത്രീ, തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ, 11 ദി​ന മു​ഖ്യ​ച​ർ​ച്ച​ക​ളേ​ക്കാ​ൾ ക​ഠി​ന​മാ​ണ് വ​രാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ൾ. പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​ര​മു​ണ്ട്. ഉ​ൾ​പാ​ർ​ട്ടി പ്ര​തി​സ​ന്ധി​ക​ളെ​യും മ​ത-​സാ​മു​ദാ​യി​ക ഭ​ഗ്നാ​ശ​രെ​യും കു​ട​ഞ്ഞു​ക​ള​യു​ന്ന​ത് എ​ളു​പ്പ​മ​ല്ലെ​ന്നേ​യു​ള്ളൂ. മ​ത​മ​ല്ല, മ​ത​മ​ല്ല, മ​തേ​ത​ര​ത്വ​മാ​ക​ണം മു​ഖ്യം. ഭ​ര​ണ​യ​ന്ത്രം ഉ​ട​ൻ കു​തി​ക്ക​ണം. മ​ഴ​ക്കാ​ല​ത്തി​ന്‍റെ​യും അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ​യും പ​ടി​വാ​തി​ൽ​ക്ക​ലാ​ണ് കേ​ര​ളം.

മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ സ​മ​യ​മാ​ണ് ന​ഷ്‌​ട​പ്പെ​ട്ട​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്ക​ണം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക​ടി​പ്പി​ച്ച വീ​ര്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മൊ​ക്കെ അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്നി​നും വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​നും ജ​ന​ദു​രി​ത​ങ്ങ​ൾ​ക്കു​മെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ലും ഉ​ണ്ടാ​ക​ണ​മെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മി​പ്പി​ക്ക​ണം. സ​ദ്ഗു​ണ​ങ്ങ​ളെ കൈ​വി​ടി​ല്ലെ​ന്നു നി​ർ​ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ സ​ദ്ഭ​ര​ണം സാ​ധ്യ​മാ​ണ്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ജ​ന​രോ​ഷ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ എ​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്. കോ​ൺ​ഗ്ര​സി​നു വോ​ട്ടു ചെ​യ്ത പ​ല​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​ധി​കാ​ര​ത്ത​ർ​ക്കം ക​ണ്ട​പ്പോ​ൾ വേ​ണ്ടാ​യി​രു​ന്നെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​തു ക​ഴി​ഞ്ഞെ​ന്നു വി​ചാ​രി​ക്കാ​ൻ എ​ല്ലാ നേ​താ​ക്ക​ൾ​ക്കും തോ​ന്നി​യാ​ൽ ന​വ​കേ​ര​ള​മു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ ജ​നം കാ​ത്തി​രി​ക്കും.

മു​ഖ്യ​മ​ന്ത്രി​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, ഇ​ന്ന​ലെ പി​ണ​റാ​യി വി​ജ​യ​നെ സി​പി​എം പ്ര​തി​പ​ക്ഷ​നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ പു​തി​യ നി​യ​മ​സ​ഭ സ​ജീ​വ​മാ​കു​മെ​ന്നു​റ​പ്പാ​യി. ക​ണ്ടു​ക​ണ്ട​ങ്ങി​രി​ക്കെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​പ​ക്ഷ​നേ​താ​വും പ്ര​തി​പ​ക്ഷ​നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി​യു​മാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​നു മാ​ത്രം സാ​ധ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​ണ്. അ​തി​നി​യു​മു​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നും ത​ങ്ങ​ളു​ടേ​താ​യ അ​ഭി​പ്രാ​യ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ​വു​മു​ണ്ട്.

പ​ക്ഷേ, ഈ ​സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളെ അ​ടി​മു​ടി അ​റി​യാ​വു​ന്ന ര​ണ്ടു​പേ​രും ക്രി​യാ​ത്മ​ക​മാ​യി സ​ഹ​ക​രി​ച്ചാ​ൽ ന​മ്മു​ടെ പ്ര​തി​സ​ന്ധി​ക​ൾ അ​വ​സ​ര​ങ്ങ​ളാ​യി മാ​റു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. കേ​ര​ള​ത്തി​ന് അ​തു മ​തി.

 

Tags : EDITORIAL

Recent News

Corehub Up