x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

05
APR
2026

ഉ​യി​ർ​പ്പു​ക​ണ്ണാ​ടി​യി​ൽ തെ​ളി​യു​ന്നു ന​മ്മ​ളും

Editorial Audio


Published: April 5, 2026 12:00 AM IST | Updated: April 4, 2026 10:55 PM IST

ഉ​യി​ർ​പ്പ്, മാ​ന്ത്രി​ക​വ​ടി വീ​ശി​യൊ​രു​ക്കു​ന്ന മാ​യ​ക്കാ​ഴ്ച​യ​ല്ല, സ്വ​ന്തം കു​രി​ശെ​ടു​ത്ത് അ​നു​ഗ​മി​ക്കു​ന്ന​വ​ർ​ക്കു ക്രി​സ്തു വാ​ഗ്ദാ​നം ചെ​യ്യു​ന്ന വ​സ​ന്ത​മാ​ണ്! പ​ക്ഷേ, പ​ങ്കു​വ​യ്ക്ക​പ്പെ​ടാ​ത്ത തീ​ൻ​മേ​ശ​യി​ൽ ക്രി​സ്തു വി​രു​ന്നു​കാ​ര​ന​ല്ല. 

 

പ്രി​യ​രേ, ഹൃ​ദ​യ​ക​വാ​ട​ങ്ങ​ളി​ലൂ​ടെ ഭൂ​മി​യെ നോ​ക്കു​ക. ഇ​ന്നു​ദി​ച്ചി​രി​ക്കു​ന്ന​ത് നീ​തി​സൂ​ര്യ​നാ​ണ്. ക്രി​സ്തു ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു. ക​ണ്ടാ​ലും; അ​വ​ന്‍റേ​തൊ​രു കൃ​ത്രി​മ​ഗാ​ത്ര​മ​ല്ല, പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ മു​റി​പ്പാ​ടു​ക​ളെ​ല്ലാം അ​തു​പോ​ലെ​ത​ന്നെ​യു​ണ്ട്. അ​ങ്ങ​നെ​ത​ന്നെ​യാ​ണ് ജ​റൂ​സ​ലെ​മും. ക്രി​സ്തു​വി​ന്‍റെ ആ​ണി​പ്പ​ഴു​തു​ക​ൾ​പോ​ലെ, ക​ട​ന്നു​പോ​യ ക​ഷ്ട​കാ​ല​ങ്ങ​ളു​ടെ തെ​ളി​വു​ക​ളെ​ല്ലാം അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്.

അ​ന്ത്യ അ​ത്താ​ഴ​മു​റി, ഗ​ത്‌​സ​മേ​ൻ തോ​ട്ടം, പീ​ലാ​ത്തോ​സി​ന്‍റെ അ​ര​മ​ന, പീ​ഡ​ന​മു​റി​ക​ൾ, സ്ലീ​വാ​പ്പാ​ത, കാ​ൽ​വ​രി... അ​ങ്ങ​നെ​യ​ങ്ങ​നെ. പ​ക്ഷേ, ക​ല്ല​റ തു​റ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ങ്ങ​നെ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ക്രി​സ്തു​വി​ന്‍റെ ശ​രീ​ര​ത്തി​നു സ​മാ​ന​മാ​യി​ക്ക​ഴി​ഞ്ഞ ജ​റൂ​സ​ലെം, പൊ​ന്നൊ​ളി​യി​ൽ മി​ന്നു​ന്ന ക​ല്ല​റ​യി​ലേ​ക്കു ചൂ​ണ്ടി മ​നു​ഷ്യ​വം​ശ​ത്തോ​ടു സു​വി​ശേ​ഷം പ​റ​യു​ന്നു; ഭീ​തി​യും സ​ങ്ക​ട​വും വി​ട്ടെ​ഴു​ന്നേ​ൽ​ക്കു​ക, പ്ര​ത്യാ​ശ​യു​ള്ള​വ​രാ​കു​ക.

ഉ​യി​ർ​പ്പി​ന്‍റെ ച​രി​ത്രം തു​റ​ക്ക​പ്പെ​ട്ട ഒ​രു ക​ല്ല​റ​യു​ടെ വാ​തി​ൽ​ക്ക​ൽ അ​വ​സാ​നി​ച്ചി​ല്ല. അ​തൊ​രു ഉ​ണ​ർ​ത്തു​പാ​ട്ടാ​യി ലോ​ക​മെ​ങ്ങും ആ​ല​പി​ക്ക​പ്പെ​ട്ടു. ജീ​വ​നോ​ടെ​യു​ണ്ടാ​യി​രു​ന്ന 11 ശി​ഷ്യ​ന്മാ​രും ദുഃ​ഖ​ത്തി​ലും അ​ധി​കാ​രി​ക​ളോ​ടു​ള്ള ഭീ​തി​യി​ലും ക​ഴി​യു​ക​യാ​യി​രു​ന്നു. ക്രി​സ്തു​വി​നെ വേ​ട്ട​യാ​ടി​യ​വ​ർ ത​ങ്ങ​ളെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന് അ​വ​ർ ഭ​യ​ന്നു. ഉ​യി​ർ​ത്തേ​ഴു​ന്നേ​റ്റ ക്രി​സ്തു​വി​നെ ആ​ദ്യം ക​ണ്ട സ്ത്രീ​ക​ളോ​ട് ക്രി​സ്തു ആ​ദ്യം പ​റ​യു​ന്ന​ത് ഭ​യ​പ്പെ​ടേ​ണ്ട എ​ന്നാ​ണ്. ഉ​യി​ർ​പ്പി​ന്‍റെ ആ ​മ​ഹാ​സ​ന്ദേ​ശം ഈ ​ഞാ​യ​റാ​ഴ്ച​യി​ലും പ്ര​സ​ക്ത​മാ​ണ്.

ഭ​യം മ​നു​ഷ്യ​രെ നി​ഷ്ക്രി​യ​രോ ഉ​ദാ​സീ​ന​രോ ആ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ഉ​ത്ഥി​ത​ൻ മൃ​ത​തു​ല്യ​രാ​യ ശി​ഷ്യ​രെ​യും കാ​ണു​ക​യും ധൈ​ര്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ശ്ര​ദ്ധേ​യ​മാ​യ ഒ​രു കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു എ​മ്മാ​വൂ​സി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ര​ണ്ടു ശി​ഷ്യ​രു​മാ​യി ക്രി​സ്തു ന​ട​ത്തി​യ​ത്. അ​വ​ൻ ഒ​പ്പം ന​ട​ന്നി​ട്ടും അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​ല്ല. അ​ന്നു രാ​ത്രി അ​ത്താ​ഴ​നേ​ര​ത്ത് അ​വ​ൻ അ​പ്പ​മെ​ടു​ത്ത് ആ​ശീ​ർ​വ​ദി​ച്ച് അ​വ​ർ​ക്കു കൊ​ടു​ത്ത​പ്പോ​ഴാ​ണ് അ​തു ക്രി​സ്തു​വാ​ണെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നീ​ട​വ​ർ പ​ര​സ്പ​രം പ​റ​യു​ന്നു​ണ്ട്: ""വ​ഴി​യി​ല്‍​വ​ച്ച് അ​വ​ന്‍ ന​മ്മോ​ടു സം​സാ​രി​ച്ച​പ്പോ​ള്‍ ന​മ്മു​ടെ ഹൃ​ദ​യം ജ്വ​ലി​ച്ചി​രു​ന്നി​ല്ലേ?’’ ഉ​ത്ഥി​ത​നാ​യ ക്രി​സ്തു ഒ​പ്പ​മു​ണ്ടെ​ന്ന​റി​ഞ്ഞ് ഹൃ​ദ​യം ജ്വ​ലി​ച്ച​വ​രാ​ണ് അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ സു​വി​ശേ​ഷം പ്ര​സം​ഗി​ച്ച​ത്. ദു​ർ​ഭ​ര​ണ​ങ്ങ​ളോ​ട് സ​ത്യം പ​റ​യാ​ൻ അ​വ​ർ​ക്കേ ധൈ​ര്യ​മു​ണ്ടാ​യി​ട്ടു​ള്ളു.

വീ​ണി​ട​ത്തു​നി​ന്ന് എ​ഴു​ന്നേ​റ്റ് വീ​ണ്ടും വീ​ണ്ടും കു​രി​ശു​മാ​യി ന​ട​ക്കു​ന്ന മ​നു​ഷ്യ​രു​ടേ​തു​കൂ​ടി​യാ​ണ് ലോ​കം. അ​വ​ർ അ​തി​ജീ​വി​ച്ചു​ക​ഴി​ഞ്ഞാ​ലും ശ​രീ​ര​ങ്ങ​ളി​ലും മ​ന​സു​ക​ളി​ലും പോ​യ​കാ​ല​സ​ഹ​ന​ങ്ങ​ളു​ടെ മു​ദ്ര​യു​ണ്ട്. ചി​ല​രു​ടെ ത​ഴ​ന്പു​വീ​ണു പൊ​ട്ടി​യ കൈ​കാ​ലു​ക​ളും ചു​ളി​ഞ്ഞു​പോ​യ ച​ർ​മ​ങ്ങ​ളും കാ​ലി​യാ​യ അ​ക്കൗ​ണ്ടു​ക​ളും മ​റ്റു ചി​ല​രു​ടെ യൗ​വ​ന​ത്തി​നും സ​ന്തോ​ഷ​ത്തി​നും പ​ക​രം കി​ട്ടി​യ​താ​ണ്. യു​ദ്ധ​ങ്ങ​ളി​ൽ അ​നാ​ഥ​രാ​യ​വ​ർ, വീ​ടി​ല്ലാ​ത്ത​വ​ർ, സ്വ​ന്തം മ​ണ്ണി​ൽ പൗ​ര​ത്വം ന​ഷ്ട​പ്പെ​ട്ട​വ​ർ, തെ​രു​വി​ൽ വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന ദ​ളി​ത​ർ, അ​രി​യെ​ടു​ത്ത​തി​നു ത​ല്ലി​ക്കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ, പീ​ലാ​ത്തോ​സു​മാ​രു​ടെ ക​ൺ​മു​ന്നി​ൽ ആ​ൾ​ക്കൂ​ട്ട​വി​ചാ​ര​ണ​യ്ക്കി​ര​യാ​കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, വീ​ട്ടി​ലും നാ​ട്ടി​ലും പാ​ർ​ട്ടി​യി​ലും പ​ള്ളി​യി​ലും ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും ത​ള്ളി​മാ​റ്റ​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ, വി​ദ്വേ​ഷ​രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ തു​പ്പ​ലു​ക​ൾ മു​ഖ​ത്തു​വീ​ണ മ​ത-​രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, മ​ത​ഭ്രാ​ന്ത​രു​ടെ വ​സ്ത്രാ​ക്ഷേ​പ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​വ​മ​തി​ക്ക​പ്പെ​ട്ട​വ​ർ... ഇ​ത്ത​രം പ​രി​സ​ര​ങ്ങ​ളി​ലേ ക്രി​സ്തു​വു​ള്ളു.

മ​റ്റു​ള്ള​വ​രു​ടെ സ​ന്തോ​ഷ​ത്തി​നും നീ​തി​ക്കും​വേ​ണ്ടി വാ​ളെ​ടു​ക്കാ​തെ പൊ​രു​തു​ന്ന​വ​ർ​ക്കെ​ല്ലാം ക്രി​സ്തു​വി​ന്‍റെ മു​ഖ​മു​ണ്ട്. മ​റ​ക്ക​രു​ത്, ദാ​രി​ദ്ര്യം, അ​ടി​മ​ത്തം, അ​ധി​നി​വേ​ശം, ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​പൊ​തു​ബോ​ധ​നി​ർ​മി​തി, അ​ധി​കാ​ര​പ്ര​മ​ത്ത​ത, ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ, പീ​ഡ​നം... ആ​ദി​മു​ത​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ ഏ​റ്റു​വാ​ങ്ങി​യി​രു​ന്ന ദുഃ​ഖ​ത്തി​ന്‍റെ പാ​ന​പാ​ത്ര​ങ്ങ​ളി​ലൊ​ന്നും ക്രി​സ്തു​വി​നാ​യി ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

മു​ന്നോ നാ​ലോ മൈ​ലു​ക​ളു​ടെ ചു​റ്റ​ള​വി​ലാ​ണ് ജ​റൂ​സ​ലെ​മി​ലെ ഓ​ശാ​ന​വീ​ഥി​യും അ​ന്ത്യ അ​ത്താ​ഴ​മു​റി​യും കു​രി​ശി​ന്‍റെ വ​ഴി​യും കാ​ൽ​വ​രി​യും ഉ​ത്ഥാ​ന​സ്ഥ​ല​വു​മൊ​ക്കെ​യു​ള്ള​ത്. പീ​ഡ സ​ഹി​ക്കു​ക​യും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ക​യും ചെ​യ്ത ക്രി​സ്തു​ഗാ​ത്ര​ത്തി​ന്‍റെ പ​രിഛേ​ദ​മാ​ണ​ത്. ഉ​യി​ർ​പ്പ്, മാ​ന്ത്രി​ക​വ​ടി വീ​ശി​യൊ​രു​ക്കു​ന്ന മാ​യ​ക്കാ​ഴ്ച​യ​ല്ല. പ​ങ്കു​വ​യ്ക്ക​പ്പെ​ടാ​ത്ത തീ​ൻ​മേ​ശ​യി​ൽ ക്രി​സ്തു വി​രു​ന്നു​കാ​ര​നു​മ​ല്ല.

ഗ്രീ​ഷ്മ​വും ശി​ശി​ര​വും വ​ർ​ഷ​വും ഇ​ല​പൊ​ഴി​യും ശ​ര​ത്കാ​ല​വു​മൊ​ക്കെ ആ​കാ​ശ​ത്തും ഭൂ​മി​യി​ലും അ​ട​യാ​ള​ങ്ങ​ളി​ടും. അ​പ്പോ​ഴും സ്വ​ന്തം കു​രി​ശെ​ടു​ത്ത് അ​നു​ഗ​മി​ക്കു​ന്ന​വ​ർ​ക്കു ക്രി​സ്തു വാ​ഗ്ദാ​നം ചെ​യ്യു​ന്ന വ​സ​ന്ത​മാ​ണ് ഉ​യി​ർ​പ്പു​തി​രു​നാ​ൾ. അ​വ​രു​ടെ കൈ​കാ​ലു​ക​ളി​ലും ആ​ണി​പ്പ​ഴു​ത​ക​ളു​ണ്ടാ​യി​രി​ക്കും. എ​ഴു​ന്നേ​ൽ​ക്കു​ക, ആ​ത്മ-​ശ​രീ​ര​ങ്ങ​ളി​ൽ ക്രി​സ്തു​വി​ന്‍റെ മു​ദ്ര തെ​ര​യാ​നു​ള്ള ഞാ​യ​റാ​ഴ്ച​യാ​ണി​ത്. എ​ല്ലാ​വ​ർ​ക്കും ഉ​യി​ർ​പ്പു​തി​രു​നാ​ളി​ന്‍റെ ആ​ശം​സ​ക​ൾ!

Tags : Editorial deepika

Recent News

Corehub Up