x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംജിയില്‍ എക്‌സിക്യൂട്ടീവ് എംടെക് പ്രോഗ്രാം


Published: March 4, 2026 01:53 AM IST | Updated: March 4, 2026 01:53 AM IST

കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് പോ​ളി​മ​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എം​ടെ​ക് (പോ​ളി​മ​ര്‍ എ​ന്‍ജി​നി​യ​റിം​ഗ് ആ​ന്‍ഡ് നാ​നോ​ടെ​ക്‌​നോ​ള​ജി ) പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

24 സീ​റ്റു​ക​ളാ​ണു​ള്ള​ത്. നി​ല​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്കാ​ണ് മു​ന്‍ഗ​ണ​ന; ജോ​ലി​യു​ള്ള അ​പേ​ക്ഷ​ക​ര്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 20.

ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ എം​എ​സ്‌​സി (നാ​നോ​സ​യ​ന്‍സ്, നാ​നോ​ടെ​ക്‌​നോ​ള​ജി, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, മെ​റ്റീ​രി​യ​ല്‍സ് സ​യ​ന്‍സ്, പോ​ളി​മ​ര്‍ സ​യ​ന്‍സ് തു​ട​ങ്ങി​യ​വ) അ​ല്ലെ​ങ്കി​ല്‍ പോ​ളി​മ​ര്‍ എ​ന്‍ജി​നി​യ​റിം​ഗ്/​ടെ​ക്‌​നോ​ള​ജി, നാ​നോ​സ​യ​ന്‍സ് & നാ​നോ​ടെ​ക്‌​നോ​ള​ജി, കെ​മി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റിം​ഗ്, ഇ​ല​ക്‌ട്രോ​ണി​ക്‌​സ് & ക​മ്യൂ​ണി​ക്കേ​ഷ​ന്‍/​ബ​യോ​ടെ​ക്‌​നോ​ള​ജി/ മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍സ് /മെ​ക്കാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​ടെ​ക് യോ​ഗ്യ​ത ഉ​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ജീ​വ​ന​ക്കാ​രെ നാ​മ​നി​ര്‍ദേ​ശം ചെ​യ്ത് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യാ​നും ക​ഴി​യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് 6238144021, 9446866088. വെ​ബ്‌​സൈ​റ്റ് www.spst.mgu.ac.in

Tags : Executive MTech program MG University

Recent News

Corehub Up