x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ലി​റ്റി​ൽ കൈ​റ്റ്‌​സ്’ അ​ഭി​രു​ചി പ​രീ​ക്ഷ ഇ​ന്ന്


Published: June 17, 2026 11:18 PM IST | Updated: June 17, 2026 11:18 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സ് ഐ​​​ടി ക്ല​​​ബ്ബി​​​ലേ​​​ക്ക് ഈ ​​​വ​​​ർ​​​ഷ​​​ത്തെ എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ യൂ​​​ണി​​​റ്റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്ത് 2128 യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 175523 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. സോ​​​ഫ്റ്റ്‌​​​വ‌േ​​​ർ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന അ​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ​​​യി​​​ൽ ലോ​​​ജി​​​ക്ക​​​ൽ-​​​ഗ​​​ണി​​​തം, പ്രോ​​​ഗ്രാ​​​മിം​​​ഗ്, 5, 6, 7 ക്ലാ​​​സു​​​ക​​​ളി​​​ലെ ഐ​​​ടി പാ​​​ഠ​​​പു​​​സ്ത​​​കം, ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലെ പൊ​​​തു​​​വി​​​ജ്ഞാ​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്ന് ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും.

ഓ​​​രോ യൂ​​​ണി​​​റ്റി​​​ലും അ​​​ഭി​​​രു​​​ചി പ​​​രി​​​ക്ഷ​​​യി​​​ൽ മി​​​ക​​​ച്ച നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തു​​​ന്ന 20 മു​​​ത​​​ൽ 40 വ​​​രെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സി​​​ൽ അം​​​ഗ​​​ത്വം ല​​​ഭി​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സ് ക​​​രി​​​ക്കു​​​ലം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ട്ട്, ഒ​​​ൻ​​​പ​​​ത്, പ​​​ത്ത് ക്ലാ​​​സു​​​ക​​​ളി​​​ലാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഗ്രേ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​തും ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കും.

Tags : Little Kites Aptitude Test

Recent News

Corehub Up