തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ (ആർസിസി), സ്വാകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ 2025ലെ പിജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee. kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ 29നു വൈകുന്നേരം അഞ്ചിനുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം.
വിശദമായ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
Tags : PG Medical