ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ചാല, ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്- അങ്ങാടിക്കടവ്, വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്- വിളയാങ്കോട് എന്നീ കോളജുകളിലെ വിദ്യാർLfകളുടെ എഫ്വൈയുജിപി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കെ റീപ്പ് ലോഗിനിലും, കെ റീപ്പ് മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ, ഓൺലൈൻ ആയി 13 ന് വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കാം.
സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എംകോം. (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്- സപ്ലിമെന്ററി-2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ അഞ്ചു മുതൽ ആറു വരെയും, പിഴയോടു കൂടി ജനുവരി ഏഴു വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാം രജിസ്ട്രേഷൻ കാർഡ്
കണ്ണൂർ സർവകലാശാല 2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കു രജിസ്റ്റർ ചെയ്തവരുടെ രജിസ്ട്രേഷൻ കാർഡ് 2025 ഡിസംബർ 31 മുതൽ സർവകലാശാല വെബ്സൈറ്റിൽ Academic - Private Registration - Print registration card എന്ന ലിങ്കിൽ നിന്നും നിർദേശിച്ച വിവരങ്ങൾ നൽകി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ്-റെഗുലർ-2024 ADMISSION),നവംബർ 2025, Five Year Integrated Masters Programme (FYIMP) in Physical Science/Commerce/Clinical Psychology/Anthropological Sciences/Physical Education and Sports എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാഫലം K-റീപ് പോർട്ടലിൽ ലഭ്യമാണ് .
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 13 നു വൈകുന്നേരം അഞ്ടുവരെ സ്വീകരിക്കുന്നതാണ് .
ലാബ് അസിസ്റ്റന്റ് നിയമനം
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെൻറ്റിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ , ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത.
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഏഴിനു രാവിലെ 11 നു സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെന്റിൽ നടക്കുന്ന ഇൻറർവ്യൂവിനു ഹാജരാകേണ്ടതാണ്. ഫോൺ: 0497-2782441.
ഹാൾ ടിക്കറ്റ്
2026 ജനുവരി അഞ്ചിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെന്ററിലെയും ഒന്നാം സെമസ്റ്റർ എംസിഎ (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യ നിർണയ ഫലം
അഞ്ചാം സെമസ്റ്റർ ബിഎസ്സി /ബികോം ഡിഗ്രി മേഴ്സി ചാൻസ് (നവംബർ 2024 ) , മൂന്നാം സെമസ്റ്റർ ബിഎസ്\സി ഡിഗ്രി മേഴ്സി ചാൻസ് (നവംബർ 2024) പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്ട്രേഷൻ
ഒന്നാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) /എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) (ജോയിന്റ് സിഎസ്എസ്- റെഗുലർ/സപ്ലിമെന്ററി ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ മൂന്നു മുതൽ ആറുവരെയും പിഴയോടുകൂടി ഏഴു വരെയും അപേക്ഷിക്കാം.
Tags : Test result