x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ പ്ര​തി​രോ​ധ വാ​ക്സി​ൻ നി​ർ​ണാ​യ​കഘട്ടത്തിൽ!

ഹെൽത്ത് ഡെസ്ക്
Published: October 31, 2026 03:12 PM IST | Updated: October 31, 2026 03:12 PM IST

പ്രതീകാത്മക ചിത്രം.

കാ​ൻ​സ​ർ ചി​കി​ത്സാ​രം​ഗ​ത്തു വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റം. ‌‌ച​ർമത്തെ ബാധിക്കുന്ന മെ​ല​നോ​മ​ എന്ന മാരക കാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ നിർമിച്ചിരിക്കുകയാണു ഗവേഷകർ. പ്ര​മു​ഖ ഔ​ഷ​ധ നി​ർ​മാ​താ​ക്ക​ളാ​യ മോ​ഡേ​ണ​യും മെ​ർ​ക്കും സം​യു​ക്ത​മാ​യാണു വ്യ​ക്തി​ഗ​ത കാ​ൻ​സ​ർ വാ​ക്സി​ൻ വികസിപ്പിച്ചത്.

മെ​ല​നോ​മ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​താലും വീണ്ടും വരാൻ സാധ്യതയേറെയാണ്. ഇപ്പോഴുള്ള ഇമ്യൂ​ണോ​തെ​റ​പ്പി ചി​കി​ത്സാരീ​തി​ക്കൊപ്പമാണ് ​വാ​ക്സി​ൻ ന​ൽ​കി​യത്. ഇവരിൽ, രോ​ഗം വീ​ണ്ടും വ​രാ​നു​ള്ള സാ​ധ്യ​ത​യും മ​ര​ണ​നി​ര​ക്കും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ഫലങ്ങളുടെ അടിസ്ഥാനത്തിലാണു ഗവേഷകർ ഇക്കാര്യം വെളിപ്പെടുത്തിയത്. കോ​വി​ഡ് വാ​ക്സി​നു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച എം​ആ​ർ​എ​ൻ​എ സാ​ങ്കേ​തി​ക​വി​ദ്യയാണ് ഇവിടെയും ഉ​പ​യോ​ഗി​ച്ച​ത്.

ഓ​രോ രോ​ഗി​യു​ടെ​യും ട്യൂ​മ​റി​ലെ ജ​നി​ത​കഘ​ട​ന പ​രി​ശോ​ധി​ക്കു​ക​യും, വ്യ​തി​യാ​ന​ങ്ങ​ൾ തി​രി​ച്ച​റിഞ്ഞുമാണ് ​വാ​ക്സി​ൻ നി​ർമാണം. ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ പ​രി​ശീ​ലി​പ്പി​ച്ച്, കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ​മൂ​ന്നാംഘ​ട്ട പ​രീ​ക്ഷ​ണം വിജയകരമായി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ആശ്വാസകരമായ പ​രീ​ക്ഷ​ണഫ​ല​ങ്ങളാണെങ്കിലും, ചി​ല പ​രി​മി​തി​ക​ളും ഇതിനുണ്ട്. സ​മാ​ന​രീതിയിൽ മ​റ്റുചി​ല കാ​ൻ​സ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷി​ച്ച ഫലം ലഭിച്ചില്ല. ​വാസ്കിൻ രോഗികളിലേക്കെത്താൻ ഇനിയും കാലതാമസമെടുക്കുമെന്നു ഗവേഷകർ വ്യക്തമാക്കി.

Tags : Cancer Health MedicalScience mRNA Melanoma Cancervaccine

Recent News

Corehub Up