x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒമേഗ 3 ഫാറ്റി ആസിഡ് ഭക്ഷണം എന്തിന്?

ഹെൽത്ത് ഡെസ്ക്
Published: November 4, 2026 01:20 PM IST | Updated: November 4, 2026 01:20 PM IST

പ്രതീകാത്മകചിത്രം

 

ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. ഇ​പി​എ, ഡി​എ​ച്ച്എ, എ​എ​ൽ​എ എ​ന്നി​ങ്ങ​നെ ഒ​മേ​ഗ 3 പ​ല​ത​രം. ശ​രീ​രം ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്ല. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ൽ നി​ന്നാ​ണ് ഇ​തു ല​ഭ്യ​മാ​കു​ന്ന​ത്.

ത​ല​ച്ചോ​റിന്‍റെയും ഹൃ​ദ​യത്തിന്‍റെയും ആ​രോ​ഗ്യ​ത്തി​ന് അ​വ​ശ്യ​പോ​ഷ​കം. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ അ​യ​ല, മ​ത്തി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ൾ ക​റി​വ​ച്ചു​ക​ഴി​ക്കു​ന്ന​ത് ഒ​മേ​ഗ 3 യു​ടെ ല​ഭ്യ​ത​യ്ക്കു സ​ഹാ​യ​കം. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് സ​മൃ​ദ്ധമാണു മീനെണ്ണ.

ഒ​മേ​ഗ 3 കുറഞ്ഞാൽ...

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ കു​റ​വു​ള​ള​വ​ർ​ക്ക് ക്ഷീ​ണം, ഓ​ർ​മ​ക്കു​റ​വ്, ച​ർ​മ​ത്തി​നു വ​ര​ൾ​ച്ച, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, ഡി​പ്ര​ഷ​ൻ തുടങ്ങിയ​വ​യ്ക്കു സാ​ധ്യ​ത​യേ​റും. കു​ഞ്ഞു​ങ്ങ​ൾ​ക്കും കുട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​വ​ശ്യം. പോ​ളി അ​ണ്‍​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ളാ​ണ് ഒ​മേ​ഗ3 ഫാ​റ്റി ആ​സി​ഡു​ക​ൾ.

മീ​നി​ൽ മാ​ത്ര​മല്ല ഒ​മേ​ഗ 3

ഫ്ളാക്സ് സീഡ്(ചണവിത്ത്), ഉ​ഴു​ന്ന്, രാ​ജ്മാ, മീ​നെ​ണ്ണ, ക​ടു​കെ​ണ്ണ, സോ​യാ​ബീ​ൻ, കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, സോയാബീൻ, വാൽനട്ട്, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, വെ​ളു​ത്തു​ള​ളി, ഒ​ലി​വ് എ​ണ്ണ, പ​രി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലും ഒ​മേ​ഗ 3 ധാ​രാ​ളം. പാം​ഓ​യി​ലി​ൽ ഉ​ള​ള​തി​ലു​മ​ധി​കം ഒ​മേ​ഗ 3 ക​ടു​കെ​ണ്ണ​യി​ലു​ണ്ട്. ഏ​റ്റ​വു​മ​ധി​കം ഒ​മേ​ഗ 3 ഉ​ള​ള പാ​ച​ക​ എ​ണ്ണ​യും ക​ടു​കെ​ണ്ണ ത​ന്നെ.

കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​ന്

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​യ എ​ച്ച്ഡി​എ​ൽ എ​ന്ന ന​ല്ല കൊ​ള​സ്ട്രോ​ളിന്‍റെ തോ​തു കൂട്ടുന്ന​തി​ന് ഒ​മേ​ഗ 3 സ​ഹാ​യ​കം. ഡി​എ​ച്ച്എ എ​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​ഡി​ഡ് ട്രൈ ​ഗ്ലി​സ​റൈ​ഡു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ക്ത​ത്തി​ലെ കൊ​ഴുപ്പിന്‍റെ തോ​തു കു​റ​യ്ക്കു​ന്നു. അ​ങ്ങ​നെ ടോട്ട​ൽ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു.

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യാ​ൽ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ(​ഉ​യ​ർ​ന്ന ബി​പി) ഉ​ള​ള​വ​രു​ടെ ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കാം. ഉ​യ​ർ​ന്ന ബി​പി​ക്കു ചി​കി​ത്സ​തേ​ടു​ന്ന​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​മേ​ഗ 3 ഭ​ക്ഷ​ണ​ക്ര​മം സ്വീ​ക​രി​ക്കാം.

Tags :

Recent News

Corehub Up